കുഞ്ഞമ്പുവിനെ കൊന്നത് ശ്വാസം മുട്ടിച്ച്; കൊല ആസൂത്രണം ചെയ്തത് ഭാര്യ ഭാര്യയും സഹോദരിയുടെ മക്കളും അറസ്റ്റില്‍
ചെറുവത്തൂര്‍:പിലിക്കോട് മടിവയലിലെ പത്താനത്ത് കുഞ്ഞമ്പു(66)വിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് വ്യക്തമായി. കൊലയാളികളായ ഭാര്യയും സഹോദരിയുടെ മക്കളും അടക്കം മൂന്നു പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു.
തളർവാതരോഗിയായ കുഞ്ഞമ്പുവിന്റെ ഭാര്യ ജാനകി(58), ഇവരുടെ സഹോദരിയുടെ മകൻ അന്നൂർ പടിഞ്ഞാറ് താമസിക്കുന്ന വി രാജേഷ്, കണ്ടങ്കാളിയിലെ അനിൽ എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി പത്തിനും പതിനൊന്നിനുമിടയിൽ പ്രതികൾ കുഞ്ഞമ്പുവിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ തന്നെ കൊലപാതകമാണെന്ന് വ്യക്തമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തു വന്നത്. ചന്തേര പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. ഇതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു