പിലിക്കോട് മടിവയലിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ചെറുവത്തൂർ: വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ തകർത്ത് അകത്തു കടന്ന് ഉറങ്ങിക്കിടന്ന | വൃദ്ധന്റെ കഴുത്തിൽ കയർ കുരുക്കിയും തലയ്ക്കടിച്ചും കൊലപ്പെടുത്തി. ചന്തേര പൊലീസ് സ്റ്റേഷൻ പരിധി വിലെ പിലിക്കോട്, മടിവയ ലിൽ ഇന്നലെ രാത്രിയാണ് സംഭം. പത്താനത്ത് കുഞ്ഞമ്പുവാണ് (66) കൊല്ലപ്പെട്ടത് -വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ.വി ബാലകൃഷ്ണന്റെ നേതൃത്തിലുള്ള അന്വേഷണ അന്വേഷണം തുട ങ്ങി. കൊലയാളികളെന്നു സംശയിക്കുന്ന രണ്ടുപേർ ഒളിവിൽ പോയി. ഇന്നലെ രാത്രി ഒരു മണിയോടെയാണ് കൊലപാതകം. സംഭവത്തെ കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ ഇന്നലെ രാത്രി ആരോ ഒരാൾ പഞ്ചായത്തിന്റെ അധീനതയിൽ ഉള്ള ആംബുലൻസ് ഡ്രൈവ് റുടെ ഫോണിലേയ്ക്ക് വിളിച്ചു. മടി വയലിലെ ഒരാൾക്ക് കോവിഡ് മൂർച്ഛിച്ചിട്ടുണ്ടെന്നും
ആശുപത്രിയിൽ എത്തിക്കണ മെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡ്രൈവർ ആംബു ലൻസുമായി എത്തി. എന്നാൽ ആരെയും കണ്ടെത്താൻ കഴി ഞ്ഞില്ല.
വിളിച്ച നമ്പറിലേയ്ക്ക് തിരികെ വിളിച്ചുവെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടി യാണ് ലഭിച്ചത്. തുടർന്ന് ഡൈവർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഫോൺ വിളിച്ചത് രാജു എന്ന പേരിലുള്ള നമ്പിൽ നിന്നാണെന്ന് വ്യക്തമായി. മൊബൈൽ ഫോൺ ലൊക്കേഷഷൻ കാണിച്ചത് മടിവലിലെ വിടും. തുടർന്ന് സംഘം ചെന്നെത്തിയത്. പൊലീസ് സംഘം വീട്ടിൽ എത്തിയപ്പോ ൾ വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തി.
കുഞ്ഞമ്പുവിനെ കട്ടി ലിനു മുകളിൽ മരിച്ചു കിടക്കു ന്നതു കണ്ടു. കഴുത്തിൽ കയർ മുറുക്കിയതിന്റെ പാട്ടും തലതിൽ മുറിവും ചുമരിൽ ചോരപ്പാടുകളും കണ്ടെത്തി. ഭാര്യ ജാനകിയോട് കാര്യ ങ്ങൾ ചോദിച്ചപ്പോൾ വ്യക്തമായ മറുപടിയൊന്നും ലഭിച്ചില്ല മകൻ പ്രജീഷ് സ്ഥലത്തു ഉണ്ടായിരുന്നില്ല. പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ.