കാഞ്ഞങ്ങാട് നഗരത്തിലെ മോഷണ പരമ്പര;രണ്ടുപേർ അറസ്റ്റിൽ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ മോഷണപരമ്പര നടത്തിയ രണ്ടു പേരെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റു ചെയ്തു. മാവുങ്കാൽ, കാട്ടുകുളങ്ങര യിലെ മനു(35), നീലേശ്വരം, തൈക്കടപ്പുറത്തെ ഷാനവാ സ്(30) എന്നിവരെയാണ് ഹൊസ്ദുർഗ് എസ് ഐ കെ പി സതീഷ് കുമാറും സംഘവും അറസ്റ്റു ചെയ്ത ത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി മാവുങ്കാലിലെ സംഗീതിന്റെ ഉടമസ്ഥതയിലുള്ള കോട്ടച്ചേരിയിലെ മൊബൈൽ ഫോൺ കടയിൽ നിന്നു ഒരു ലക്ഷ ത്തിൽപരം രൂപയുടെ ഫോണു കളും മറ്റും മോഷണം പോയി രുന്നു. അന്നു തന്നെ നഗര ത്തിലെ മറ്റു മൂന്നു കടകളിലും കവർച്ച നടന്നിരുന്നു. ഇവിടെ നിന്നും ലഭിച്ച സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതി കളെ കുറിച്ച് സൂചന ലഭിച്ചത്.