കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ്: ഇരയായ മുന്‍ പഞ്ചായത്തംഗം ജീവനൊടുക്കി
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പ എടുത്ത മുന്‍ പഞ്ചായത്തംഗം ജീവനൊടുക്കി. എം.ടി മുകുന്ദന് എന്നയാളാണ് ജീവനൊടുക്കിയത്. രണ്ട് തവണയായി 20 ലക്ഷം രൂപ വായ്പ എടുത്ത മുകുന്ദന് 80 ലക്ഷം രുപ തിരിച്ചടയ്ക്കാന്‍ നോട്ടീസ് വന്നിരുന്നു. ഇതിന് കഴിയതെ വന്നതോടെ ജപ്തി ഭീഷണി ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്.
വായ്പ തട്ടിപ്പിലൂടെ കുപ്രസിദ്ധി നേടിയതാണ് സി.പി.എം ഭരണസമിതി നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്ക്. വായ്പ എടുക്കാനെത്തിയവരുടെ ഭൂ രേഖകള്‍ വീണ്ടും പണയപ്പെടുത്തി 100 കോടിയിലേറെ രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയത് പുറത്തുവന്നിരുന്നു. ആറ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇവരെ സസ്പെന്റു ചെയ്തിരുന്നു. സി.പി.എം ഭരണസമിതി പിരിച്ചുവിടുകയും ചെയ്തിരുന്നു.