കൊവിഡ് ഭയം
പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിഞ്ഞത് പതിനഞ്ച് മാസം; പൊലീസെത്തിയപ്പോൾ കണ്ട കാഴ്ച
ഹൈദരബാദ്: പുറത്തിറങ്ങിയാൽ കൊവിഡ് ബാധിക്കുമെന്ന് പേടിച്ച് പതിനഞ്ച് മാസം വീടിനുള്ളിൽ കഴിച്ചുകൂട്ടി കുടുംബം.ആന്ധ്രാപ്രദേശിലെ കടാലി ഗ്രാമത്തിലാണ് സംഭവം. സർപഞ്ച് ചോപ്പാല ഗുരനാഥ്, രുത്തമ്മ,കാന്തമണി, റാണി എന്നിവരെ പൊലീസ് രക്ഷപ്പെടുത്തി.പതിനഞ്ച് മാസം മുൻപ് അയൽവാസി കൊവിഡ് ബാധിച്ച് മരിച്ചതോടെയാണ് ഗുരുനാഥിനും കുടുംബത്തിനും പേടി കൂടിയത്. തുടർന്ന് പുറത്തിറങ്ങാതെ തങ്ങളുടെ വീട്ടിൽ താമസിച്ചുവരികയായിരുന്നു.ഇവർക്ക് വീടിന് സർക്കാർ ഭുമി അനുവദിച്ച വിവരം അറിയിക്കാൻ വാളണ്ടിയർ എത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.വളണ്ടിയർ ഗ്രാമത്തലവനെയും മറ്റുള്ളവരെയും വിവരം അറിയിക്കുകയായിരുന്നു.പൊലീസ് സ്ഥലത്തെത്തിയപ്പോൾ കണ്ടത് അവശനിലയിൽ കിടക്കുന്ന കുടുംബത്തെയാണ്.മൂടി നീണ്ട് വളർന്നിരുന്നു. പൊലീസുകാർ ഉടൻതന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു.രണ്ടോ മൂന്നോ ദിവസം കൂടി ഇതേ അവസ്ഥ തുടർന്നിരുന്നെങ്കിൽ ഇവർ ഒരുപക്ഷേ മരിച്ചുപോകുമായിരുന്നെന്ന് ഗ്രാമത്തലവൻ പറഞ്ഞു.