ഭോപ്പാല്‍: മധ്യപ്രദേശിലെ വിദിഷിയില് രണ്ട് തലയും മൂന്ന് കൈകളുമുള്ള കുഞ്ഞ് ജനിച്ചു. ഇരുപത്തിയൊന്നുകാരിയായ ബബിത അഹിര്‍വാള്‍ എന്ന സ്ത്രീയാണ് കുട്ടിക്ക് ജന്മം നല്‍കിയത്. വാര്‍ത്ത ഏജന്‍സിയാ ണ് വാര്‍ത്ത പുറത്തുവിട്ടത്.
രണ്ട് തലകളുണ്ടെങ്കിലും ഒരു ഹൃദയം മാത്രമേ ഇ കുഞ്ഞിന് ഉള്ളൂ. കുട്ടിയുടെ വലത് കൈയില്‍ രണ്ട് കൈപ്പത്തികളുമുണ്ട്, അപൂര്‍വമായി മാത്രമേ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളൂവെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.മാസം തികയാതെ പ്രസവിച്ച കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയിലെ അതീവ സുരക്ഷായൂണിറ്റില് തുടരുകയാണ്. ഒന്നര വര്‍ഷം മുന്‍പ് വിവാഹിതയായ ബബിതയുടെ ആദ്യത്തെ കുഞ്ഞാണ് ഇത്…