കോവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഉയര്ന്നതിനാലും രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി കാഞ്ഞങ്ങാട് വീണ്ടും ലോക്ക് ചെയ്യുന്നു
കാഞ്ഞങ്ങാട് :കോവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഉയർന്നതിനാലും രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി കാഞ്ഞങ്ങാട് കർശന നിയന്ത്രണങ്ങൾ തുടരാൻ നഗരസഭ തീരുമാനിച്ചു.രോഗവ്യാപനം കുറച്ച് കൊണ്ട് വരുന്നതിൻ്റെ ഭാഗായി മുഴുവൻ ആളുകളും ജാഗ്രത കൈവിടാതെ സഹകരിക്കണമെന്ന് നഗരസഭ ചെയർപേഴ്സൻ കെ.വി സുജാത അഭ്യർത്ഥിച്ചു
* നഗരസഭ പ്രദേശത്തെ പൊതുപരിപാടികളിലും വിവാഹങ്ങൾ പിറന്നാൾ ആഘോഷങ്ങൾ, മരണാനന്തര ചടങ്ങുകൾ മറ്റ് വിശേഷ പരിപാടികൾ കോവിഡ് ജാഗ്രതാ പോർട്ടലിലും നഗരസഭയിലും,സ്റ്റേഷൻ ഹൗസ് ഓഫീസിലും രജിസ്റ്റർ ചെയ്ത് അനുമതിപത്രം വാങ്ങി ക്കേണ്ടുന്നതാണ്
* അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ വൈകുന്നേരം 7മണി വരെ മാത്രം തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്
* തുറന്ന് പ്രവർത്തിക്കുന്ന അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വെയ്ക്കേണ്ടുന്നതും പരിശോധന സമയത്ത് ഹാജരാക്കേണ്ടുന്നതുമാണ്
* നിയന്ത്രണങ്ങളോടെ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കും.നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾ തുറക്കാൻ അനുവദിക്കുകയില്ല.
* ഭക്ഷ്യോൽപ്പന്നങ്ങൾ, പാൽ,പാൽ ഉൽപ്പന്നങ്ങൾ,മത്സ്യം,മാം സാം,ഇറച്ചി,പഴം പച്ചക്കറി, പക്ഷിമൃഗാദികൾക്കുള്ള തീറ്റകൾ വിൽക്കുന്ന കടകൾ രാവിലെ 7 മണി മുതൽ വൈകുന്നേരം 7മണി വരെ പ്രവർത്തിക്കാം
* ബാങ്കുകൾ,ധനകാര്യ സ്ഥാപനങ്ങൾ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഉച്ചവരെ പ്രവർത്തിക്കാം
* പ്രസ്സുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി ഇല്ല
* വാഹനങ്ങളുടെ അറ്റകുറ്റ പ്രവൃത്തികൾ നടത്തുന്ന ഷോപ്പുകൾക്ക് പ്രവർത്തനാനുമതി ഇല്ല.
* ശുചീകരണ സാധന സാമഗ്രികൾ വിൽക്കുന്ന കടകൾ തുറക്കാൻ പാടില്ല.
* ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കി ഹോം ഡെലിവറി ,പാൾസൽ സംവിധാനം ഏർപ്പെടുത്തി. ഹോട്ടൽ, ബേക്കറി ജീവനക്കാർ ഗ്ലൗസ്സും മാസ്ക്കും നിർബന്ധമായും ധരിക്കേണ്ടുന്നതാണ്
*വിനോദ പരിപാടികൾ ആളുകൾ കൂടുന്ന ഇൻഡോർ,ഔട്ട് ഡോർ പ്രവർത്തനങ്ങൾ അനുവദിക്കുകയില്ല.
*അവശ്യവസ്തുക്കൾ ഒഴികെ (തുണിക്കടകൾ, പാദരക്ഷകൾ വിൽക്കുന്ന കടകൾ, ജ്വല്ലറി, ഇലട്രോണിക്സ് മോബൈൽ ഷോപ്പ്, ) പൂർണ്ണമായും ഒഴിവാക്കേണ്ടുന്നതാണ്
*ഓട്ടോ ടാക്സി സ്റ്റാൻറുകൾ അനുവദിക്കുകയില്ല.എന്നാൽ നിയന്ത്രണങ്ങളോടെ സർവ്വീസ് നടത്താം.
*ആരാധനാലങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുകയില്ല.
*ബീവറേജസ് ഔട്ട് ലെറ്റുകൾ,ബാറുകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയില്ല.
*ജിമ്മുകൾ പ്രവർത്തിക്കാൻ അനുവദിക്കുകയില്ല.
*വിനോദ സഞ്ചാര മേഖലയിലെ താമസ സൗകര്യങ്ങൾ അനുവദിക്കുകയില്ല.
*ആധാരം എഴുത്തുന്ന ഓഫീസ് തുറന്ന് പ്രവർത്തിക്കാൻ പാടില്ല.
*രോഗലക്ഷണമുള്ളവരും സമ്പർക്കം പുലർത്തിയവരും കോവിഡ് ടെസ്റ്റ് നടത്തി രോഗം ഇല്ലായെന്ന് ഉറപ്പ് വരുത്തേണ്ടുന്നതാണ്.
*വിദേശത്ത് നിന്നും അന്യസംസ്ഥാനത്തു നിന്നും നാട്ടിലേക്ക് എത്തുന്നവർ ക്വാറൻ്റയിനിൽ കഴിഞ്ഞതിനു ശേഷം കോവിഡ് ടെസ്റ്റ് ചെയ്ത് രോഗം ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടുന്നതാണ്.
*60 വയസ്സിനു മുകളിൽ പ്രായമുള്ളവർ കുഞ്ഞുങ്ങൾ എന്നിവർ ആൾകൂട്ടത്തിൽ നിന്നും ആലോഷങ്ങളിൽ നിന്നും മാറി നിൽക്കേണ്ടുന്നതുമാണ്.
*കടകളിലും ആരാധാനാലയങ്ങളിലും വീടുകളിലും എ.സി ഉപയോഗം കുറയ്ക്കുകയും. ഷോപ്പിംഗ് കോംപ്ലക്സുകൾ, ആരാധാനാലയങ്ങൾ ഹോട്ടലുകൾ, ഗ്രൗണ്ടുകൾ, മാർക്കറ്റ് ബിച്ചുകൾ ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് കർശനമായി നിരോധിക്കാനും തീരുമാനിച്ചു.
*ഓഡിറ്റോറിയം മറ്റ് ഹാളുകൾ എന്നിവിടങ്ങളിലെ നടക്കുന്ന പരിപാടികൾക്ക് അനുമതി നൽകുകയില്ല.
കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തിൽ ആരോഗ്യം,പോലീസ്, വകുപ്പുകളുമായി യോജിച്ച് തീവ്ര വ്യാപനം നിയന്ത്രിക്കാൻ സംയുക്ത പരിശോധനടത്താനും തീരുമാനിച്ചു
*തട്ട് കടകൾ പൂർണ്ണമായും നിരോധിക്കും
*അനധികൃത വഴിയോര കച്ചവടം പൂർണ്ണമായും നിരോധിക്കാനും
സെക്റ്ററൽ മജിസ്ട്രേറ്റുമാരുടെ നിരീക്ഷണം കർശനമാക്കാനും തീരുമാനിച്ചു
* നഗരസഭ ഓഫീസിൽ പൊതുജനങ്ങൾക്കുള്ള പ്രവേശനങ്ങൾക്ക് താൽക്കാലിക നിരോധനം എർപ്പെടുത്തി.
ഇതരസംസ്ഥാന തൊഴിലാളികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി