കാഞ്ഞങ്ങാട് സൗത്തിൽ പേപ്പട്ടിയുടെ അക്രമം: 4 പേർക്ക് പരിക്ക്
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് സൗത്ത് ,കൊവ്വൽസ്റ്റോറിൽ
ഭാഗങ്ങളിൽ നിരവധി പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു.കൊവ്വൽ സ്റ്റോറിലെ ശശിയുടെ മകൻ ദേവാദർശ് (9), അവിക്കര സ്വദേശി മൻസൂർ (46) ,ചെറുവത്തൂരിലെ ലോഹിതക്ഷൻ (45 ) ,ആ വിക്കര ഷാലുപ്രിയ (20) എന്നിവരെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം .ദേവാദർശിനെ
മംഗലാപുരം എ ജെ. ഹോസ്പിറ്റലിൽ മാറ്റി.