ബേക്കലിൽ ബൈക്കിൽ ലോറിയിടിച്ച്മൽസ്യതൊഴിലാളി മരിച്ചു
ബേക്കൽ: ബേക്കൽ പാലത്തിനു മുകളിലുള്ള കുഴിൽവിഴാതിരിക്കാൻ ബൈക്ക് വെട്ടിക്കുന്നതിനിടയിൽ ലോറിയിടിച്ച് മൽസ്യതൊഴിലാളി മരിച്ചു.തൃക്കണ്ണാട് ഹോട്ടൽ വളപ്പിൽപരേതരായ അമ്പാടി -താല ദമ്പതികളുടെ മകൻ ബാബുരാജ് (45) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ പത്തു മണിയോടെയാണ് അപകടം. അപകടത്തിൽ പരിക്കേറ്റ ബാബുരാജിനെ ഉദുമ നഴ്സിംഗ് ഹോമിൽ എത്തിച്ചു യെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് താലൂക്ക് ആശുപത്രിയിലേക്ക് മാറി. സഹോദരങ്ങൾ :കുമാരൻ ,നന്ദൻ, ലളിത , പരേതരായ വൽസല .