കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ തീവെട്ടി ബാബുവും കൂട്ടാളിയുംമാണ് പിടിയിലായത്
നേമം: കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവിനെയും കൂട്ടാളിയെയും സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള ഷാഡോ ടീം പിടികൂടി. കേരളത്തിലുടനീളം നിരവധി മോഷണങ്ങൾ നടത്തിയിട്ടുള്ള കൊല്ലം ഉളിയനാട് വില്ലേജിൽ പൂതക്കുളം കുളത്തൂർകോണം നന്ദു ഭവനിൽ തീവെട്ടി ബാബു എന്നു വിളിക്കുന്ന ബാബു (62), കൂട്ടാളി കളിയിക്കാവിള കോഴിവിളയിൽ അബ്ദുൽ റഫൂക്ക് (24) എന്നിവരെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്.
പൂജപ്പുര അൻവർ ഗാർഡൻസിന് സമീപം ശ്രീ വീട്ടിൽ റിട്ട. ഐ.ആർ.എസ് ഉദ്യോഗസ്ഥൻ ശ്രീകുമാറിെൻറ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ജൂൈല ഒമ്പത് മുതൽ മൂന്നുദിവസം വീട്ടിൽ ആളിെല്ലന്ന് മനസ്സിലാക്കിയ മോഷ്ടാക്കൾ വീടിെൻറ വാതിൽ പൊളിച്ച് അകത്തുകയറി സ്വർണവും വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടെ നാലുലക്ഷം രൂപ വിലവരുന്ന സാധനങ്ങളാണ് മോഷ്ടച്ചെടുത്തത്. തുടർന്ന് സിറ്റി പൊലീസ് കമീഷണർ ബല്റാംകുമാർ ഉപാധ്യായയുടെ നിർദേശാനുസരണം പ്രത്യേക ഷാഡോ ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
ഇവരെ ചോദ്യംചെയ്തതിൽ മാർച്ചിൽ കോർപറേഷൻ ഹെൽത്ത് വിഭാഗത്തിെൻറ മണക്കാടുള്ള സർക്കിൾ ഇൻസ്പെക്ടർ ഓഫിസിെൻറ ഗേറ്റ് പൊളിച്ച് അകത്തുകടന്ന് ഓഫിസിൽ സൂക്ഷിച്ചിരുന്ന ആക്ടിവ സ്കൂട്ടർ മോഷ്ടിച്ചതും ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് തൈപറമ്പിൽ വീട്ടിൽ മുഹമ്മദ് റഫീക്കിെൻറ വീട്ടിൽ നിന്നും രണ്ടുലക്ഷം രൂപ മോഷ്ടിച്ചതും ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യുമെന്ന് കമീഷണർ അറിയിച്ചു.