മുംബൈ: ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കേവല ഭൂരിപക്ഷം നേടിയെന്ന് അഭ്യൂഹം. 150 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലങ്ങളുമായി ഇവര്‍ ഇന്ന് സുപ്രീം കോടതിയിലെത്തും.
ശിവസേനയുടെ 56, കോണ്‍ഗ്രസിന്റെ 44, എന്‍.സി.പിയുടെ 50 എം.എല്‍.എമാര്‍ ഒപ്പിട്ട സത്യവാങ്മൂലങ്ങളാണ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുക. ഇതില്‍ ശിവസേനയുടെയും കോണ്‍ഗ്രസിന്റെയും എല്ലാ എം.എല്‍.എമാരുടെയും ഒപ്പുകള്‍ ലഭിച്ചിട്ടുണ്ട്. അജിത് പവാറിന്റെയും ഒപ്പം പോയവരുടെയും ഒഴിവാക്കിയാണ് എന്‍.സി.പി സത്യവാങ്മൂലം തയ്യാറാക്കിയിരിക്കുന്നത്. പാര്‍ട്ടിയിലെ നാല് എം.എല്‍.എമാരാണ് സത്യവാങ്മൂലത്തില്‍ ഒപ്പിടാതെയുള്ളത്.
എന്നാല്‍ 145 പേരുടെ പിന്തുണ മാത്രമാണ് സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യമായിട്ടുള്ളത്. ഇപ്പോള്‍ത്തന്നെ സേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിന്റെ അവകാശവാദ പ്രകാരം 150 എം.എല്‍.എമാരുണ്ട്.
തങ്ങള്‍ക്കൊപ്പം 165 എം.എല്‍.എമാരുണ്ടെന്നു വ്യക്തമാക്കി ഞായറാഴ്ച ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. അജിത് പവാറിനൊപ്പം പോയവരില്‍ 51 എം.എല്‍.എമാര്‍ തിരിച്ചെത്തിയെന്ന് എന്‍.സി.പി നേതാവ് ജയന്ത് പാട്ടീലും ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.മഹാരാഷ്ട്രാ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന ഹരജിയില്ഇന്നാണ് കോടതി വിധി പറയുക.ഭൂരിപക്ഷമുണ്ടെന്നു കാണിച്ച് എന്‍.സി.പി നേതാവ് അജിത് പവാറും ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസും സമര്‍പ്പിച്ച കത്തുകള്‍ പരിശോധിച്ച ശേഷമാണു കോടതി തീരുമാനമെടുക്കുക.