കോവിഡ് മഹാമാരി കാലത്ത് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സ്പെഷല്‍ കര്‍ക്കടക കഞ്ഞിയുമായി കുടുംബശ്രീ
കിനാനൂര്‍ കരിന്തളം:കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് കോവിഡ് സ്പെഷ്യല്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് ഉദ്ഘാടനം പരപ്പ ജനകീയ ഹോട്ടലില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി നിര്‍വ്വഹിച്ചു.സി.ഡി. എസ് ചെയര്‍പേഴ്സണ്‍ സെലിന് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ പി.വി.ചന്ദ്രന്,പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ശ്രീ അബ്ദുള്‍ നാസര്‍ സി.എച്ച്. ഗ്രാമപഞ്ചായത്തംഗം രമ്യ കെ,ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ വൈശാഖ്.വി.ടി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു .