കാസര്‍കോടന്‍ കള്ളക്കടത്ത് പശ്ചാത്തലത്തില്‍ മലയാള നോവല്അരവിന്ദന് മാണിക്കോത്തിന്റെ ‘ആയിഷ പ്രസവിച്ചു’ പ്രകാശനം ചെയ്തു
കാഞ്ഞങ്ങാട്: കാസർകോടിന്റെ കള്ളക്കടത്ത് പശ്ചാത്തലത്തിൽ ‘അരവിന്ദൻ
മാണിക്കോത്ത് എഴുതിയ നോവൽ പ്രകാശനം ചെയ്തു.
അഞ്ചു പതിറ്റാണ്ടു കാലം കാസർകോട് കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണം
കള്ളക്കടത്തിന്റെ അന്തർ രഹസ്യങ്ങൾ അനാവരണം ചെയ്യുന്ന നോവലിന്റെ പേര് ആയിഷ
പ്രസവിച്ചു എന്നാണ്.കള്ളക്കടത്തു രംഗം അടക്കിവാണിരുന്ന കാസർകോട്ടുകാരായ രണ്ട് പ്രമുഖരിൽ
ഒരാൾ ജില്ലയിലും, മറ്റൊരാൾ കർണ്ണാടകയിലും വെടിയേറ്റു മരിച്ച സംഭവം
നടുക്കുന്നതായിരുന്നു. സ്വർണ്ണം കള്ളക്കടത്തുകാരിൽ പലരും നിർധനരെ അടുത്തറിഞ്ഞ്
സഹായിച്ചവരായതിനാൽ, സാധാരണ ജനങ്ങൾക്കിടയിൽ ഇവർക്കുണ്ടായിരുന്ന ജനകീയത കാസർകോടൻ സ്വർണ്ണം
കള്ളക്കടത്തിന്റെ മാത്രം പ്രത്യേകതയാണ്.കാസർകോടൻ സ്വർണ്ണം കള്ളക്കടത്ത് പശ്ചാത്തലമാക്കിയുള്ള ആദ്യ നോവലാണ് ആയിഷപ്രസവിച്ചു എന്ന ക്രൈം ത്രില്ലർ.ഏറെ ലളിതമായ ആഖ്യാന ശൈലിയിലാണ് നോവലിസ്റ്റ് കഥ പറഞ്ഞു പോകുന്നത്.തീർത്തും സാങ്കൽപ്പികങ്ങളായ കഥാപാത്രങ്ങളാണ് ഈ നോവലിലുള്ളതെന്ന് നോവലിസ്റ്റ് വ്യക്തമാക്കി..അബ്ബാസ് ഹാജിയാണ് കഥാനായകൻ ബോംബെ നഗരം കാസർകോട്, ബേക്കൽ, ദുബായ്,
തമിഴ്നാട്ടിലെ ചിദംബരം, ചെന്നൈ സെൻട്രൽ ജയിൽ, മദിരാശി ഹൈക്കോടതി എന്നീ
പശ്ചാത്തലങ്ങളിലൂടെയാണ് കഥ നടന്നു പോകുന്നതെന്ന് പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് എലിസബത്ത് സുധാകരൻ പറഞ്ഞു. ഡോ.സന്തോഷ് പനയാൽ, സുകുമാരൻ പെരിയച്ചൂർ, പല്ലവനാരായണൻ പ്രസ് ഫോറം പ്രസിഡണ്ട് പ്രവീൺ കുമാർ, കെ.ആർ എം യു ജില്ല പ്രസിഡണ്ട് ടി.കെ നാരായണൻ, മാതൃഭൂമി പ്രതിനിധി ഇ.വി ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.ഗ്രന്ഥകാരൻ അരവിന്ദൻ മാണിക്കോത്ത് സ്വാഗതംത്ത ശംസിച്ചു ടി. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു.