സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ക്ക് ഇളവില്ല; വാരാന്ത്യ ലോക്ഡൗണ്‍ തുടരും
തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കേണ്ടതില്ലെന്നു ഉന്നതതല യോഗത്തില്‍ തീരുമാനം. വാരാന്ത്യ ലോക്ഡൗണ്‍ തുടരും. ബക്രീദുമായി ബന്ധപ്പെട്ട് നല്കിയ ഇളവുകള്‍ ഇന്ന് അവസാനിക്കും.
ബക്രീദിനു ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. സമ്മര്‍ദങ്ങള്‍ക്കുവഴങ്ങി ഇളവുകള്‍ നല്‍കരുതെന്നും രോഗവ്യാപനം ഉണ്ടായാല്‍ സര്‍ക്കാര്‍ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നല്കി. ഇതും ടിപിആര്‍ കുറയാത്ത സാഹചര്യവും പരിഗണിച്ചാണ് ഇളവു നല്‍കേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്.