മഹേഷ് എന്ന മതേതരവാദിയായ സംവിധായകനെ മുസ്ലിം വിരുദ്ധനായി ചിത്രിക്കരിക്കുന്നതിനും ഒറ്റപ്പടുത്തുന്നതിനോടും ഒട്ടും യോജിപ്പില്ല. യൂത്ത് ലീഗ് നേതാവ് റഫീഖ് കേളോട്ട്
മാലിക് സിനിമയുടെ പേരിൽ സംവിധയകാൻ മഹേഷിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കങ്ങൾക്കതിരെ ഫേസ് ബുക്ക് കുറിപ്പുമായി കാസർകോട് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗവും ഈ വിഷൻ ന്യൂസ് പോർട്ടൽ ന്യൂസ് ഡയറക്ടറുമായ റഫീഖ് കേളോട്ട് രംഗത്ത് .
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം
ഇന്നാണ്’മാലിക്’ കണ്ടത് ഇഷ്ടപ്പെട്ടു. നല്ല പ്രമേയം. മികച്ച മേക്കിംഗ്
ഫഹദ് ഫാസിൽ, വിനയ് ഫോർട്ട് ,നിമിഷ സജയൻ, ദിലേഷ് പോത്തൻ അഭിനേതക്കൾ എല്ലാം
അത്ഭുത പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത് പലരും അറിയാതെ പോകുമായിരുന്ന അറിയുന്നവർ തന്നെ മറന്നുതുടങ്ങിയിരുന്ന ബീമാപള്ളി വെടിവെപ്പ് വി എസ് അച്യുതാനന്ദന്റെ ഭരണത്തിൽ കോടിയേരി ബാലകൃഷ്ണന്റെ പോലീസ് ആയിരുന്നു നടത്തിയതെന്നും വെടിവെപ്പ് ഏകപക്ഷീയമായിരുന്നെന്നും ഓർമപ്പെടുത്തിതന്നതിന് മഹേഷ് നാരായണൻ എന്ന സംവിധായകന് നന്ദി അറിയിക്കുന്നു .ബീമാപള്ളിയിലെ വർഗീയ കലാപവും വെടിവെപ്പും അന്നത്തെ ഭരണകൂടം സ്പോൺസേർഡ് ആയിരുന്നെന്ന തുറന്ന് പറയാൻ കാണിച്ച ധൈര്യത്തെയും അഭിനന്ദിക്കുന്നു, ഇടത് പക്ഷത്തോടുള്ള വിധേയത്വവും
ഭയവും കൊണ്ടായിരിക്കാം മഹേഷ് നാരയണൻ സിനിമയിൽ അങ്ങനെ ഒരു സൂചന പോലും നൽകാതിരുന്നത്.ഇടപക്ഷത്തെ വെളുപ്പിക്കാൻ സിനിമയിൽ നടത്തിയ ശ്രമവും സിനിമയിലെ ചില രംഗങ്ങളും അപലപിക്കേണ്ടതും തിരുത്തിക്കേണ്ടതുമാണ്.മഹേഷ് എന്ന മതേതരവാദിയായ സംവിധായകനെ മുസ്ലിം വിരുദ്ധനായി ചിത്രിക്കരിക്കുന്നതിനും ഒറ്റപ്പടുത്തുന്നതിനോടും ഒട്ടും യോജിപ്പില്ല .ഇത്രയും തീവ്രമായ ഒരു വിഷയത്തെ ഇത്രയും ഭംഗിയായി അവതരിപ്പിച്ച മഹേഷ് നാരയണനും അണിയറ പ്രവർത്തകർക്കും അഭിനന്ദങ്ങൾ, ചരിത്രത്തിലെ
മറവിക്കെതിരെ ഓർമ്മയുടെ പ്രതിരോധമാണ് മാലിക്