കോൺഗ്രസ് തകർന്നു, എന്നിട്ടും ഞങ്ങളെക്കുറിച്ചാണ് ആശങ്ക -കടന്നാക്രമിച്ച് മോദി
ന്യുഡൽഹി: കോൺഗ്രസിനെ ലോക്സഭയിൽ കടന്നാക്രമിച്ച് പ്രധാനമന്ത്രി നേരന്ദ്രമോദി. കോൺഗ്രസിന് ബി.ജെ.പി അധികാരത്തിലെത്തിയത് ഇനിയും ഉൾകൊള്ളാൻ ആയിട്ടില്ലെന്നും അസം, ബംഗാൾ, കേരള അടക്കമുള്ളിടങ്ങളിലുണ്ടായ പരാജയത്തിെൻറ കോമയിൽ നിന്നും പുറത്തുവന്നിട്ടില്ലെന്നും മോദി പറഞ്ഞു. കേന്ദ്ര സർക്കാർ കോവിഡ് കൈകാര്യം ചെയ്ത രീതിയെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിനൽകുകയായിരുന്നു മോദി.
”കോൺഗ്രസ് ഈ രാജ്യം 60 വർഷം ഭരിച്ചിട്ടും എന്തുകൊണ്ടാണ് ജനങ്ങൾ ഞങ്ങളെ തെരഞ്ഞെടുത്തതെന്ന യാഥാർഥ്യം ഉൾകൊള്ളാൻ അവർക്കായിട്ടില്ല. ഒരു പ്രതിപക്ഷമെന്ന നിലക്ക് അവർ ജനങ്ങളുടെ പ്രശ്നങ്ങളാണ് ഉയർത്തേണ്ടത്. പക്ഷേ അത് അവർ ചെയ്യുന്നില്ല.
പ്രതിപക്ഷം ഉത്തരവാദിത്തമില്ലാതെയും നിർഭാഗ്യകരമായുമാണ് പെരുമാറുന്നത്. രാജ്യത്ത് വാക്സിൻ ക്ഷാമമില്ല. അതുമറച്ചുവെച്ച് കോൺഗ്രസ് നുണപറയുന്നു.
തങ്ങൾക്ക് അധികാരത്തിലെത്താനുള്ള ശേഷിയുണ്ടെന്നാണ് കോൺഗ്രസ് ഇപ്പോഴും കരുതുന്നത്. പക്ഷേ അവർ എല്ലായിടത്തും തകർന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും മറ്റുള്ളവരെക്കുറിച്ചാണ് ആശങ്ക ” -മോദി പറഞ്ഞു.