അന്യ സംസ്ഥാനങ്ങളിൽ പഠിക്കുന്നവർക്കുള്ള വാക്സിനേഷൻ ജൂലൈ 22,23,24 തിയ്യതികളിൽ
കാസർകോട് : അന്യ സംസ്ഥാനങ്ങളിൽ വിവിധ കോഴ്സുകൾ പഠിക്കാൻ പോകുന്നവർക്ക് കോവിഡ് -19 വാക്സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ലയിൽ നിന്ന് അന്യ സംസ്ഥാനങ്ങളിൽ പഠിക്കുന്ന 18 ന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥി വിദ്യാർഥിനികൾക്ക് വാക്സിനേഷൻ നൽകുന്നതിനായി ജൂലൈ 22 വ്യാഴം മംഗൽപ്പാടി താലൂക്ക് ആശുപത്രി(400 പേർക്ക്),ജൂലൈ 23 വെള്ളി തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി(200 പേർക്ക് ),ജൂലൈ 24 ശനി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി (250 പേർക്ക്), കാസറഗോഡ് ജനറൽ ആശുപത്രി (250 പേർക്ക്) എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു .വാക്സിൻ ആവശ്യമായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പഠിക്കുന്ന സ്ഥാപനങ്ങളിലെ ഐഡന്ററ്റി കാർഡ് സഹിതം അതാതു ദിവസങ്ങളിൽ ഈ കേന്ദ്രങ്ങളിൽ ഹാജരാകണം .രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണിവരെയാണ് വാക്സിനേഷൻ സമയം .ഒരോ കേന്ദ്രങ്ങളിലും അനുവദിച്ചിട്ടുള്ള വാക്സിനേഷൻ എണ്ണത്തിനനുസരിച്ചു സ്പോട്ട് രജിസ്ട്രേഷൻ ലഭിക്കുന്നവർക്കാണ് വാക്സിനേഷൻ നൽകുന്നത് .കൂടുതൽ വിവരങ്ങൾക്ക് 9061078026,9061076590 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്