ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ ഫഡ്നാവിസ് സര്‍ക്കാരിനെതിരായ പ്രതിപക്ഷ ഹര്‍ജി തള്ളണമെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചില്ലെങ്കിലും അടിയന്തരമായി വിശ്വാസ വോട്ട് തേടാന്‍ ഉത്തരവ് പുറപ്പെടുവിക്കാത്തത് ബിജെപിക്ക് ആശ്വാസകരമായി. തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ അല്പംകൂടി സമയം നല്‍കുമെന്നതാണ് ബിജെപി ക്യാമ്ബിന് ആശ്വാസകരമാകുന്നത്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള കത്തുകള്‍ ഹാജരാക്കല്‍ ബിജെപിക്ക് അതിനിര്‍ണ്ണായകമാണ്. ഭൂരിപക്ഷം അടക്കമുള്ള കാര്യങ്ങള്‍ കത്തില്‍ വ്യക്തമാകും. ഇതിലൂടെ കർണാടക നാണക്കേട് വീണ്ടും മുംബൈയിൽ അവർത്തിക്കപ്പെടുമെന്നാണ് സൂചന
അതിനിടെ ബിജെപി ക്യാമ്ബിലേക്ക് പോയ എന്‍സിപി നേതാവ് അജിത് പവാറിനെ തിരികെ പാര്‍ട്ടിയിലേക്ക് മടക്കിയെത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി തുടരുകയാണ്. ശരദ്പ പവാറിന്റെ ചെറുമകന് അടക്കം പവാര്‍ കുടുംബാംഗങ്ങള്‍ അജിതുമായി ബന്ധപ്പെട്ടു. എന്‍സിപിയിലേക്ക് തിരികെ എത്തണമെന്നാണ് കുടുംബം അജിത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. പവാറിന്റെ മകള്‍ സുപ്രിയ സുലെയും അജിത്തിന്റെ സഹോദരനെ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടു.
അതിനിടെ, ബിജെപി ക്യാമ്ബില്‍ നിന്ന് ഒരു എന്‍സിപി എംഎല്‍എ കൂടി ശരദ് പവാര്‍ ക്യാമ്ബില്‍ എത്തി. വിമതപക്ഷത്തുള്ള മൂന്ന് എംഎല്‍എമാരുമായി തങ്ങള്‍ ബന്ധപ്പെട്ടതായി എന്‍സിപി നേതാക്കള്‍ സൂചിപ്പിച്ചു. അജിതിനൊപ്പം പോയ അഞ്ച് എംഎല്‍എമാര്‍ കൂടി ഇന്ന് രാത്രിയോടെ തിരിച്ചെത്തുമെന്നും എന്‍സിപി നേതാക്കള്‍ പറയുന്നു.എന്തായാലും കർണാടകയിലെ നാണക്കേട് ആവർത്തിക്കാനാണ് കൂടുതൽ സാധ്യത