നല്ല രീതിയില്‍ പരിഹരിക്കണം’: പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്
ആലപ്പുഴ: എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ ശ്രമം. പരാതിക്കാരിയുടെ പിതാവിനെ മന്ത്രി വിളിച്ച ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെയാണ് മന്ത്രിയുടെ ഇടപെടല്‍ വ്യക്തമാകുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കൊല്ലത്തെ പ്രാദേശിക എന്‍സിപി നേതാവിന്റെ മകള്‍ക്കെതിരെയുള്ള പരാതിയിലാണ് മന്ത്രിയുടെ നിയമവിരുദ്ധ ഇടപെടല്‍.
പ്രചാരണ സമയത്ത് ഇവര്‍ അതുവഴി പോയ വേളയില്‍ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന് കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. അന്നു തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജൂണില്‍ പരാതി നല്‍കിയിട്ടും സംഭവത്തില്‍ ഇതുവരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ ശശീന്ദ്രന് തയ്യാറായില്ല.
യുവതിയുടെ അച്ഛനെയാണ് ശശീന്ദ്രന് വിളിച്ചത്. കുറച്ചു ദിവസം കഴിഞ്ഞ് താങ്കളെ ഒന്ന് കാണാം. അവിടെ ഒരു വിഷയമുണ്ടല്ലോ പാര്‍ട്ടിയില്‍. പ്രയാസമില്ലാത്ത രീതിയില്‍ പരിഹരിക്കണമെന്നാണ് ശശീന്ദ്രന് ആവശ്യപ്പെടുന്നത്. ‘പാര്‍ട്ടിയില്‍ വിഷയമൊന്നും ഇല്ലല്ലോ സാറേ. സര് പറയുന്ന വിഷയം എനിക്ക് മനസ്സിലായില്ല.
ഏതാണ് ഒന്ന് പറഞ്ഞേ സാറേ… സാര്‍ പറയുന്നത് ഗംഗ ഹോട്ടല്‍ മുതളാലി പത്മാകരന് എന്റെ മകളുടെ കൈക്ക് കയറി പിടിച്ചതാണോ. ആ കേസാണ് തീര്‍ക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്. അവര്‍ ബിജെപിക്കാരാണ്. അത് എങ്ങനെ തീര്‍ക്കണമെന്നാണ് നിങ്ങള്‍ പറയുന്നത്.’ – എന്നാണ് അച്ഛന് തിരിച്ചു ചോദിക്കുന്നത്.
യുവതിയുടെ പേരില്‍ ഫെയ്ക്ക് ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളില്‍ മോശം പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്.