ഓർമശക്തിയിൽ റെക്കോഡിട്ട് ദ്രുപതയും ആലംകൃതും
കൊട്ടാരക്കര: ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിെൻറ തിളക്കത്തിൽ കൊട്ടാരക്കര ചാന്തൂർ സ്വദേശിയായ ആറ് വയസ്സുകാരിയായ ദ്രുപത എം. പിള്ള. പ്രായത്തെ വെല്ലുന്ന ഓർമശക്തിയാണ് െകാച്ചുമിടുക്കിക്ക് റെക്കോഡ് ബുക്കിൽ ഇടംനേടിക്കൊടുത്തത്. നെടുവത്തൂർ ചാന്തൂർ ശ്രീലകത്തിൽ അനുകുമാർ – ഐശ്വര്യ ദമ്പതികളുടെ ഏക മകളായ ദ്രുപത ചെങ്ങമനാട് ബി.ആർ.എം സെൻട്രൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്.
ഇന്ത്യൻ പ്രസിഡൻറുമാരുടെ പേര്, സംസ്ഥാനങ്ങളുടെ പേര്, കേരള സംസ്ഥാനത്തിലെ ജില്ലകൾ, മുഖ്യമന്ത്രിമാർ എന്നിവരുടെയെല്ലാം പേരുകൾ നിമിഷങ്ങൾക്കകം വർഷത്തിെൻറ അടിസ്ഥാനത്തിൽ തെറ്റുകൂടാതെ പറയാൻ ദ്രുപതക്ക് കഴിയും. ലോക്ഡൗൺ കാലത്ത് മാതാവ് ഐശ്വര്യ വീട്ടിലിരുന്ന് പി.എസ്.സി പഠനം നടത്തിയിരുന്നു. മകൾ ദ്രുപത ഒപ്പമിരുന്ന് മാതാവ് പഠിക്കുന്നത് ശ്രദ്ധിച്ചിരുന്നു.
ഇതിൽനിന്നാണ് കേട്ട കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുവാനും ചടുലായി ഉത്തരം പറയാനുമുള്ള കഴിവ് ദ്രുപത ആർജിക്കുന്നത്. ലോക്ഡൗൺ കാലത്താണ് മകളുടെ ഒാർമശക്തിയുടെ കഴിവ് മാതാപിതാക്കൾ തിരിച്ചറിഞ്ഞത്. തുടർന്ന് നടപടിക്രമങ്ങളെല്ലാം പാലിച്ച് ഇന്ത്യാ ബുക് ഓഫ് റെക്കാഡ്സ് അധികൃതർക്ക് വിവരം കൈമാറി.
ഓർമശക്തിയിൽ പരിശോധനകളുടെ വിഡിയോ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയശേഷം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് അധികൃതർക്ക് അയച്ചുകൊടുക്കുകയായിരുന്നു. പരിശോധനകൾക്ക് ശേഷമാണ് റെക്കോഡ് ബുക്കിൽ ദ്രുപതക്ക് ഇടംനൽകിയത്. സ്കൂൾ ഓൺലൈൻ പഠനത്തോടൊപ്പം മാതാവിനൊപ്പം ജനറൽ നോളജും പഠിക്കുകയാണ് ദ്രുപത ഇപ്പോൾ.
പിതാവ് അനുകുമാർ ബി.ആർ.എം സെൻട്രൽ സ്കൂളിലെ ഫിനാൻസ് മാനേജരാണ്. സ്കൂൾ അധികൃതരും സാമൂഹിക സംഘടനകളും ദ്രുപതയെ അനുമോദിക്കുന്ന തിരക്കിലാണിപ്പോൾ. ഭാവിയിൽ ആരാകണമെന്ന ചോദ്യത്തിന് ഡോക്ടർ ആകണമെന്നാണ് ദ്രുപതയുടെ കുസൃതിച്ചിരിയോടെയുള്ള മറുപടി.