കുടുംബവഴക്കിനിടെ യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍
കാസർകോട് : കുടുംബവഴക്കിനിടെ യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തി. ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമിത(23)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അനില്‍കുമാറിനെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അനില്‍കുമാര്‍ സുമിതയുടെ തലയ്ക്ക് വിറകുകഷണം കൊണ്ട് അടിക്കുകയായിരുന്നു. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.