സ്ത്രീകളോടും കുട്ടികളോടും ഉള്ള അതിക്രമത്തിന് കടുത്ത ശിക്ഷ നൽകണം :മഹിളാ തിയ്യ മഹാ സഭ
സ്ത്രീകളോടും കുട്ടികളോടും ഉള്ള അതിക്രമം ദിനം പ്രതി കൂടി കുടിവരികയാണെന്നും ഇതിന് എതിരെ കർശന നടപടി എടുക്കണമെന്നും മഹിള തിയ്യ മഹാസഭാ സംസ്ഥാന കമ്മിറ്റി പ്രേമേയത്തിലൂടെ ആവശ്യപെട്ടു. അതുപോലെ സ്ത്രീധനത്തിന്റെ പേരിൽ ഉള്ള സ്ത്രീ പീഡനം വർദ്ധിച്ച് വരുന്നത് മലയാളികളുടെ സംസ്കാരത്തിന് തന്നെ അപമാനം ആണെന്നും ഇതിന് എതിരെ ഉള്ള നിയമം കർശനമാക്കുന്നതോടൊപ്പം ബോധവൽക്കരണം നടത്തുവനും കഴിയണം എന്ന് യോഗം വിലയിരുത്തി. 2021 ജൂലൈ 18ന് ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ചേർന്ന മഹിള തിയ്യ മഹാസഭാ സംസ്ഥാന കമ്മിറ്റിയുടെ ഓൺലൈൻ മീറ്റിംഗ് സംസ്ഥാന പ്രസിഡന്റ് ശ്രീമതി തങ്കമണി ടീച്ചറുടെ അധ്യക്ഷതയിൽ തിയ്യ മഹാസഭാ
സംസ്ഥാന പ്രസിഡന്റ് ശ്രീ.ഗണേഷ് അരമങ്ങാനം ഉദ്ഘാടനം ചെയ്തു. മഹിളാ തിയ്യ മഹാസഭാ സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീമതി നീന സ്വാഗതം പറഞ്ഞ യോഗത്തിൽ തിയ്യ മഹാസഭാ സംസ്ഥാന സെക്രട്ടറി ശ്രീ.റിലേഷ് ബാബു സംഘടനാ പ്രവർത്തനത്തെ കുറിച്ച് വിവരിച്ചു. തിയ്യ മഹാസഭാ സംസ്ഥാന ട്രഷറർ ശ്രീ സി കെ സദാനന്ദൻ , മഹിളാ ട്രഷറർ ശ്രീമതി.രമ ബാലൻ മഹിള തിയ്യ മഹാസഭാ മലപ്പുറം ജില്ലാ പ്രസിഡന്റ് ശ്രീമതി.സൗദമിനി, കാസർകോട് ജില്ല പ്രസിഡന്റ് ശ്രീമതി ഷൈജ,ട്രഷറർ ശ്രീലത,കോഴിക്കോട് ജില്ലാ ട്രഷറർ മിനി സംസ്ഥാന സമിതി അംഗങ്ങൾ ആയ രേഷ്മ സാബു, ഷൈജ രാജീവ്,കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീമതി. മോളി രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഓരോ ജില്ലയിലും മീറ്റിംഗ് വിളിക്കാനും മണ്ഡലം കമ്മിറ്റി രൂപീകരിക്കാനും മഹിളാ കമ്മിറ്റിയുടെ പ്രവർത്തനം ഉർജിതപെടുത്തുവനും തീരുമാനിച്ചു. കോഴിക്കോട് ട്രഷറർ മിനി നന്ദി രേഖപ്പെടുത്തി.