അധികം വളര്‍ത്തില്ല; 100 വെട്ടില്‍ തീര്‍ക്കും, മുഖം ചിതറും: ടിപിയുടെ മകന് വധഭീഷണി
വടകര: ടി.പി. ചന്ദ്രശേഖരന്റെ മകന് വധഭീഷണി. ടി.പി. ചന്ദ്രശേഖരന്റെ മകനെയും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനെയും വധിക്കുമെന്നാണ് കത്തിലെ പരാമര്‍ശം. കെ.കെ. രമ എംഎല്‍എയുടെ ഓഫിസിലാണ് കത്ത് ലഭിച്ചത്.
മുന്നറിയിപ്പ് നല്‍കിയിട്ടും കേള്‍ക്കാത്തതാണ് ടി.പി. വധത്തിന് കാരണം. സിപിഎമ്മിനെതിരെ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ച നടത്തിയ ടിപിയെ 51 വെട്ടിനാണ് തീര്‍ത്തത്. അതുപോലെ 100 വെട്ടിന് തീര്‍ക്കും കെ.കെ. രമയുടെ മകനെ. അവനെ അധികം വളര്‍ത്തില്ല. അവന്റെ മുഖം പൂക്കുല പോലെ റോഡില്‍ ചിന്നിച്ചിതറും എന്നാണ് കത്തില്‍ പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് എന്‍. വേണു വടകര എസ്പിക്ക് പരാതി നല്കി.