അരവത്തെ പുലരി കൂട്ടായ്മ’ഉണ്ടക്കയമ്മ’ നാട്ടിക്ക് തുടക്കമിട്ടുകൊയ്ത്ത് കഴിഞ്ഞാല്‍ അതുപയോഗിച്ച്
പുത്തരി സദ്യ
പാലക്കുന്ന് : നാട്ടിമഴ മഹോൽസവത്തിലൂടെയും ,നാടൻ നെൽവിത്തുകളുടെ സംരക്ഷണത്തിലൂടെയും പേരെടുത്ത പുലരി അരവത്ത് കൂട്ടായ്മ ഇത്തവണ ‘ഉണ്ടക്കയമ്മ’ നാട്ടി നടത്തി. കൃഷി ചെയ്യാൻ സ്വന്തമായി വാങ്ങിയ അരവത്തെ പാടത്താണ് കഴിഞ്ഞ ദിവസം ഈ കൂട്ടായ്മയിലെ പ്രവർത്തകർ നാട്ടി നടലിനായി പാടത്തിറങ്ങിയത്. കൊയ്ത്ത് കഴിഞ്ഞാൽ അതുപയോഗിച്ച് സമൂഹ പുത്തരി സദ്യ വിളമ്പും. ശേഷിച്ച ധാന്യം ആവശ്യപ്പെടുന്നവർക്ക് വീതിച്ചു നൽകുന്നതാണ് പുലരിയുടെ രീതി.
പ്രസിഡണ്ട് വേണുvഗോപാലൻ , സെക്രട്ടറി ഉദയഭാനു , മോഹനൻ , സത്യൻ, രവീന്ദ്രൻ , ജയപ്രകാശ്,കൃഷ്ണൻ എന്നിവരോടൊപ്പം വനിതാ വിംഗ് പ്രവർത്തകരായ രജിത, പ്രജ്വല, ഡോ. അനിത ഗൾഫ് കമ്മിറ്റി മെമ്പർമാരായ ദിനേശൻ , മണി തുടങ്ങിയവരുടെ നേതൃത്വത്തിൽ മറ്റ് പ്രവർത്തകരും കൃഷിയിറക്കാൻ ഒത്തുകൂടി.