ഓണ്‍ ലൈന്‍ പഠനത്തിന്പലിശ രഹിത മൊബൈല്‍ ഫോണ്‍ പദ്ധതിക്ക് തുടക്കമിട്ട് പനയാല്‍ ബാങ്ക്
പാലക്കുന്ന് : ഓൺ ലൈൻ പഠനത്തിന് സൗകര്യമൊരുക്കി പലിശ രഹിത മൊബൈൽ പദ്ധതിക്ക് പനയാൽ സഹകരണ ബാങ്കിൽ തുടക്കമിട്ടു. ഒന്നു മുതൽ പ്ലസ് 2 വരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന വിദ്യാതരംഗിണി എന്ന് പേരിട്ട പദ്ധതി സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ കെ. രാജാഗോപാലൻ, സ്പെഷ്യൽ ഗ്രേഡ് ഓഡിറ്റർ ബി. ഉഷ, കുന്നൂച്ചി കുഞ്ഞിരാമൻ, ബി. മോഹനൻ, വി.വി.
സുകുമാരൻ, സെക്രട്ടറി കെ.വി. ഭാസ്കരൻ, ഡയറക്ടർ കെ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.