ജോലിക്കിടെ മദ്യപാനം; കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ അറസ്റ്റിൽ
പാലാ: കെ.എസ്.ആർ.ടി.സി വിജിലൻസിെൻറ മിന്നൽ പരിശോധനയിൽ പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ ചാരായവുമായി പിടിയിൽ. പാലാ മേലുകാവ് ഇല്ലിക്കൽ ജയിംസ് ജോർജാണ് അറസ്റ്റിലായത്. ഡ്യൂട്ടിക്കിടെ മദ്യലഹരിയിലായിരുന്ന ഇയാളിൽനിന്ന് അരലിറ്റർ ചാരായവും പിടികൂടി. കെ.എസ്.ആർ.ടി.സി വിജിലൻസ് നൽകിയ വിവരമനുസരിച്ച് പാലാ എക്സൈസ് ഉദ്യോഗസ്ഥരെത്തിയാണ് ജയിംസിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
രഹസ്യവിവരത്തെ തുടർന്ന് പാലാ എക്സൈസ് പ്രിവൻറിവ് ഓഫിസർ ബി. ആനന്ദരാജിെൻറ നേതൃത്വത്തിൽ ജയിംസ് ജോർജിനെ കുെറനാളായി നിരീക്ഷിച്ചുവരുകയായിരുന്നു. കഴിഞ്ഞ ആഴ്ച, വേഷംമാറി യാത്രക്കാരെന്ന മട്ടിൽ പാലാ സ്റ്റാൻഡിലെത്തിയ ആനന്ദ് രാജും സംഘവും ഇയാളെ വളഞ്ഞെങ്കിലും ചാരായം കണ്ടെത്താൻ കഴിയാത്തതിനാൽ പിൻവാങ്ങിയിരുന്നു.
തുടർനടപടി ആവശ്യപ്പെട്ട് പാലാ എക്സൈസ് സി.ഐ രാജേഷ് ജോണിനെ വിവരം അറിയിച്ചു.