കണ്ണൂര്‍ മാങ്കൂട്ടം ചുരത്തില്‍ കര്‍ണാടക കോര്‍പറേഷന്റെ ബസ് അപകടത്തില്‍പെട്ട് ഡ്രൈവര്‍ മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ മാങ്കൂട്ടം ചുരത്തില്‍ കര്‍ണാടക കോര്‍പറേഷന്റെ ബസ് അപകടത്തില്‍പെട്ട് ഡ്രൈവര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ ചാമരാജ് നഗര്‍ സ്വദേശി സ്വാമി (42) ആണ് മരിച്ചത്.
ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. ബംഗലൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വന്ന ബസ് മരത്തിലിടിച്ച് മുന്‍ഭാഗം തകരുകയായിരുന്നു. റോഡിന്റെ ഒരുഭാഗത്ത് വലിയ താഴ്ചയാണ്. മരത്തിലിടിച്ച് ബസ് നിന്നതിനാല്‍ താഴ്ചയിലേക്ക് മറിയാതെ വന്‍ ദുരന്തം ഒഴിവായി.