ലോകത്തിലെ ഏറ്റവും വലിയ സേവന സന്നദ്ധ സംഘടനയായ ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ഈ ഡിസ്ട്രിക്ടിൽ പെട്ട കാസർകോട് ചന്ദ്രിഗിരി ലയൺസ് ക്ലബ്ബിന്റെ 2021/2022 ലയൺ വർഷത്തെ പ്രസിഡണ്ടായി ഇഖ്ബാൽ ചട്ടഞ്ചാലിനെ തെരഞ്ഞെടുത്തതോടെ ക്ലബ്ബിലെ അംഗങ്ങൾക്കൊപ്പം ഒപ്പം ഇദ്ദേഹത്തെ അറിയുന്ന ഓരോരുത്തരും ആവേശത്തിലാണ് . അതിനു കാരണമായത് നേരത്ത പട്ടുവത്തെ തണൽമരം ഇഖ്ബാൽ ചട്ടഞ്ചാൽ എന്ന നാട്ടുകാരുടെ ഉദ്ധയ്ഫാ നടത്തിയ സമാനതകളില്ലാത്ത കാരുണ്യപ്രവർത്തനം തന്നെയാണ്. ഇഖ്ബാൽ പട്ടുവം എന്ന നന്മയുടെ നേർരൂപത്തിന്റെ ഇടപെടലുകൾ അറിയണമെങ്കിൽ അടുത്ത ഇടപെടുക തന്നെ വേണം. കേരളത്തിലെ ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും എല്ലാകാലത്തും ആശ്രയകേന്ദ്രമായ പട്ടുവത്ത് മൊയ്തീൻ കുട്ടി ഹാജി എന്ന കാസർകോട് ജില്ലയിൽ ഇന്ന് കാണുന്ന പല അടിസ്ഥാന സൗകര്യങ്ങൾ നിർമിച്ച അമരക്കാരന്റെ മകൻ ഇഖ്ബാൽ പിതാവ് സഞ്ചരിച്ച അതേ പാതയിലാണ് സഞ്ചരിക്കുന്നത്. ഇദ്ദേഹത്തെ നേരത്തെ അറിയുമെങ്കിലും ഈ തണൽ മരമായി അടുത്തിടപഴകാൻ സാധിച്ചത് അടുത്ത വർഷങ്ങളിലാണ്.
ഒരു പാവപ്പെട്ട കുടുംബം കിഡ്നി മാറ്റിവെക്കലുമായി ബന്ധപ്പെട്ട് 20 ലക്ഷം എന്ന വലിയ തുകയ്ക്ക് മുമ്പിൽ പകച്ചു നിൽക്കുകയായിരുന്നു. ഇവരുടെ പ്രയാസം മനസ്സിലാക്കിയ കോൺട്രാക്ടറസ് ചാരിറ്റി സംഘടന വിഷയം ഏറ്റെടുക്കുകയും ഇഖ്ബാൽ എന്ന വ്യക്തി മുഖേന 20 ലക്ഷം എന്ന തുകയുടെ നേർ പകുതിയാണ് സ്വരൂപിക്കാൻ സാധിച്ചത്.
അന്നുതൊട്ടണ് ആരാരുമില്ലാത്ത ഒരു കാലഘട്ടത്തിൽ കാസർകോടിന്റെ എല്ലാമായിരുന്ന മൊയ്തീൻകുട്ടി ഹാജിയുടെ മൂത്ത മകന്റെ നന്മ തിരിച്ചറിഞ്ഞത്. ഞാനും സുഹൃത്ത് എം എം നൗഷാദും കൂടി ഒരു പാവപ്പെട്ട വ്യക്തിക്ക് നിർമിച്ചു നൽകുന്ന വീടിന്റെ കാര്യം പറഞ്ഞപ്പോൾ സമാന രീതിയിൽ തന്നയാണ് പ്രതികരിച്ചത്. മാത്രമല്ല എന്തെങ്കിലും കുറവുണ്ടെങ്കിൽ അറിയിക്കണമെന്നും പറഞ്ഞാണ് ഞങ്ങളെ പറഞ്ഞയച്ചത്.
സഹായം ആവശ്യമുള്ളവരുടെ കൃത്യമായ വിവരങ്ങളും സുതാര്യമായ ഇടപെടലും എന്നാൽ പബ്ലിസിറ്റി ആഗ്രഹിക്കാത്തമായാ പൊതുപ്രവർത്തനത്തിന് ഒരു പ്രതീക്ഷയാണ് ലയൺ ഇക്ബാൽ.
ഏറ്റവുമൊടുവിൽ ഒരു വ്യക്തിയുടെ വിഷമം പറഞ്ഞപ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു എന്റെ ഗൂഗിൾ പേയിലേക്ക് അയച്ച എമൗണ്ട് കണ്ടതിനുശേഷം മറ്റാരോടും സഹായം ചോദിക്കേണ്ടി വന്നിട്ടില്ല. ഇങ്ങനെ ദിവസം എത്ര പേർ ബന്ധപ്പെടുന്നുണ്ടാകും ഈ തണൽ മരത്തെ. സഹായം നൽകിയതിനുശേഷം എന്റെ പേര് ആരും അറിയരുതന്ന എന്ന വാക്ക് പലപ്പോഴും ഈ തണൽ മരത്തെ വ്യത്യസ്തൻ ആകുന്നു. ആരെയും കുറ്റപ്പെടുത്താതെ എല്ലാ കാര്യവും പോസിറ്റീവായി കാണുന്ന ഈ മനുഷ്യൻ പലപ്പോഴും അത്ഭുതപ്പെടുത്തുന്നു.
ഒരാളെ കേട്ട് അറിയുന്നതിനേക്കളും അടുത്തറിയണം എന്ന് ഇദ്ദേഹത്തെ പരിചയപ്പെട ശേഷമാണ് മനസ്സിലായത്. കാസർകോടിന്റെ പൊതു മേഖലയിൽ ഉള്ള കടന്നുവരവ് വലിയ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.. ലയൺസ് ക്ലബ് എന്ന മഹത്തായ പ്രസ്ഥാനത്തിനെ കൂടുതൽ സാധാരണക്കാരിലേക്ക് എത്തിക്കാൻ ജില്ലയിലെ മറ്റു ലയൺസ് ക്ലബ് പ്രസിഡണ്ട് മാരോടൊപ്പം ലയൺ ഇഖ്ബാൽ ചട്ടഞ്ചാലിനും സാധിക്കട്ടെ എന്നാശംസിക്കുന്നു.. എന്റെ ക്ലബ്ബായ ലയൺസ് ക്ലബ് ഇന്റർനാഷണൽ വിദ്യാനഗർ പ്രസിഡണ്ട് ലയൺ പി കെ പ്രകാശ് കുമാർ, സെക്രട്ടറി ലയൺ രഞ്ജു പി എം, ട്രഷറർ ലയൺ കെ ആനന്ദൻ, എന്നിവരുടെ സേവനവും ലയൺ പ്രസ്ഥാനത്തിന് ഇത് കൂടുതൽ കഴുത്ത് പകരും