ഓണ്‍ലൈന്‍ ക്ലാസ്; വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തണം: ഐഎസ്എഫ്
കാസര്‍കോട്:ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ട് ഗൂഢസംഘം പ്രവർത്തിക്കുന്നതായുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ അതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചുകൊണ്ട് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് പിഡിപി വിദ്യാർത്ഥി പ്രസ്ഥാനമായ ഐ എസ് എഫ് കാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു
വ്യാജ അധ്യാപകർ ചമഞ്ഞും സുഹൃത്തുക്കൾ എന്ന വ്യാജേനയും ഹൈസ്കൂൾ ഹയർസെക്കൻഡറി ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളുമായി ബന്ധം സ്ഥാപിക്കുകയും അത് വഴി ഗൂഢമായ ലക്ഷ്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്
ഓൺലൈൻ ക്ലാസിനെ മറയാക്കി വൻ ചൂഷണം ചെയ്യുന്ന വലിയൊരു സംഘം പ്രവർത്തിക്കുന്നതിനാൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ജാഗ്രത പുലർത്തണമെന്നും ഐ എസ് എഫ് നേതാക്കൾ പറഞ്ഞു
കഴിഞ്ഞദിവസം മലപ്പുറത്ത് രണ്ട് വിദ്യാർത്ഥികളോട് നഗ്ന ഫോട്ടോ അയക്കാൻ പറഞ്ഞായിരുന്നു സംഘത്തിന്റെ ചൂഷണം, കൂടാതെ വിദേശ നമ്പറിൽ നിന്നും വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ സ്വകാര്യതയെ ചൂഷണം ചെയ്യുന്ന പ്രവർത്തികളിലും ഇത്തരം സംഘങ്ങൾ സജീവമാണ്
ഇതിനെതിരെ സർക്കാർ ഉചിതമായ നടപടി കൈക്കൊള്ളണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പോരാട്ടങ്ങളുമായി ഐ എസ് എഫ് രംഗത്ത് വരുമെന്നും ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി
മുർഷാദ് മഞ്ചേശ്വരം, മണികണ്ഠൻ നെട്ടണിഗെ, മുഹമ്മദ് ത്വയ്യിബ് ആദൂർ, ആദർശ് ഗണേശ് ആസാദ്, മുഹമ്മദ് ഖാതിം ഉദുമ തുടങ്ങിയ ISF ജില്ലാ നേതാക്കൾ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്