ഹെഡ്ഫോണിനെച്ചൊല്ലി തർക്കം; ബന്ധുവായ യുവാവിൻെറ ആക്രമണത്തിൽ 20കാരി കൊല്ലപ്പെട്ടു
മുംബൈ: ഹെഡ്ഫോണിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ബന്ധുവിൻെറ ആക്രമണത്തിൽ 20കാരി കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം. 24കാരനായ ഋഷികേശ് യാദവ് എന്ന യുവാവാണ് ബന്ധുവായ നേഹയെ കൊലപ്പെടുത്തിയത്.
ഗോരാക്ഷൻ റോഡിലെ മാധവ് നഗർ നിവാസികളാണ് ഇരുവരും. ഇരുവരും തമ്മിൽ ഹെഡ്ഫോണിനെച്ചൊല്ലി തർക്കമുണ്ടാകുകയും ഋഷികേശ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് നേഹയെ ആക്രമിക്കുകയായിരുന്നുവെന്നും പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
ഗുരുതരമായി പരിക്കേറ്റ നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഋഷികേശ് അറസ്റ്റിലായിട്ടുണ്ട്. കൊലക്ക് പിന്നിൽ മറ്റു കാരണങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.