ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: സര്‍ക്കാര്‍ നിലപാട് ശരി, ലീഗിന്റേത് രാഷ്ട്രീയ കുത്തിത്തിരിപ്പ് വിവാദങ്ങളിൽ പ്രതികരിച്ച് മുൻ മന്ത്രി പാലോളി
മലപ്പുറം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതത്തില്‍ തെറ്റില്ലെന്ന് കമ്മിറ്റി അധ്യക്ഷനായിരുന്ന മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി. സ്കോളര്‍ഷിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. ആനൂകൂല്യം നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. യുഡിഎഫിന്റെ കാലത്ത് 80: 20 എന്ന അനുപാതം ആരും ചോദ്യംചെയ്തില്ലെന്നും മുസ്ലിം ലീഗിന്റേത് രാഷ്ട്രീയ ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യാനുപാതികമായാണെങ്കിലും അര്‍ഹതപ്പെട്ട വിഭാഗത്തിനു മാത്രമേ സ്കോളര്‍ഷിപ്പ് ലഭിക്കുകയുള്ളൂ. കഴിഞ്ഞ കാലങ്ങളില്‍ അങ്ങനെ മാത്രമേ സ്കോളര്‍ഷിപ് കൊടുത്തിട്ടുള്ളൂ. പരിവര്‍ത്തിത വിഭാഗങ്ങള്‍ എന്നുപറയുന്നതുതന്നെ വളരെ പാവപ്പെട്ടവരാണ്. പട്ടിണിയില്‍നിന്ന് രക്ഷപെടാന്‍ വേണ്ടി പരിവര്‍ത്തനം ചെയ്യുന്നവരാണ്. അല്ലാതെ മതത്തിന്റെ മേന്മ കണ്ടിട്ട് പരിവര്‍ത്തനം ചെയ്യുന്നവരല്ലെന്നും പാലൊളി പറഞ്ഞു.
ലീഗ് ഉന്നയിക്കുന്നത് രാഷ്ട്രീയ ആരോപണം മാത്രമാണ്. പ്രതിപക്ഷം പറയുന്ന രീതിയില്‍ പരിഹാരം ഉണ്ടാക്കിയാലും അവര്‍ വീണ്ടും പ്രശ്നങ്ങളുമായി വരും. ഇടതുപക്ഷ സര്‍ക്കാര്‍ ഉള്ളിടത്തോളം കാലം അവര്‍ പ്രശ്നങ്ങള്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.