വഴിയാത്രക്കാരിക്ക് വായ്പ വാഗ്ദാനം ചെയ്ത് സ്വര്‍ണം കവര്‍ന്ന കാസർകോട് സ്വദേശി അറസ്റ്റില്‍
കൊച്ചി: പ്രായമുള്ള സ്ത്രീകളെ പരിചയം നടിച്ച് തട്ടിപ്പിനിരയാക്കുന്നയാള് അറസ്റ്റില്‍. കാസര്‍ഗോഡ് കൊളിയൂര്‍ സ്വദേശി തുമ്മിനമൂല വീട്ടില്‍ മുഹമ്മദ് മുസ്തഫ(43)യെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വായ്പയെടുത്തു നല്‍കാമെന്നു പറഞ്ഞ് സ്വര്‍ണവും പണവും മറ്റും തട്ടിയെടുക്കുന്നതാണു പ്രതിയുടെ രീതിയെന്നു പോലീസ് അറിയിച്ചു.
55 വയസുകാരിയായ എറണാകുളം സ്വദേശിനിയെ തട്ടിപ്പിനിരയാക്കിയ കേസിലാണ് അറസ്റ്റ്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ:
കഴിഞ്ഞ മാസം 15-നു പത്മ തീയേറ്ററിനു സമീപത്തുവച്ചാണു പരിചയം നടിച്ചു മുസ്തഫ വിട്ടമ്മയുടെ അടുത്തുകൂടിയത്. അവരുടെ മകളെ വിവാഹം കഴിപ്പിച്ച സ്ഥലത്ത് താമസിക്കുന്ന ആളാണെന്നായിരുന്നു സ്വയം പരിചയപ്പെടുത്തിയത്. തുടര്‍ന്നു കോവിഡിന്റെ പേരില്‍ വായ്പ ലഭിക്കുമെന്ന് അയാള്‍ അറിയിച്ചു. അതിനായി െഹെക്കോടതിക്ക് സമീപത്തെ ഒരു സ്ഥാപനത്തിലേക്ക് അവരെ വിളിച്ചുക്കൊണ്ടുപോയി. സ്വര്‍ണമാലയിട്ട് വായ്പയ്ക്കായി ചെന്നാല്‍ ലഭിക്കില്ലെന്നും അയാള്‍ പറഞ്ഞുഫലിപ്പിച്ചു. സ്വര്‍ണം ഊരിവാങ്ങിയശേഷം വീട്ടമ്മയെ ഒരു സ്ഥാപനത്തിലേക്കു കയറ്റിവിട്ടു. തട്ടിപ്പ് മനസിലാക്കി അവര്‍ മടങ്ങിയപ്പോള്‍ പ്രതി മുങ്ങിയിരുന്നു.
തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ എസ്. വിജയശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ അനേ്വഷണത്തിലാണു പെരുമ്പാവൂരില്‍നിന്നു പ്രതിയെ കസ്റ്റഡിയിലെടുത്തത്. തളിപ്പറമ്പ്, കണ്ണൂര്‍, പയ്യന്നൂര്‍, പഴയങ്ങാടി, തൃശൂര്‍, മംഗലാപുരം എന്നിവിടങ്ങളില്‍ 15 ഓളം കേസുകള്‍ മുസ്തഫക്കെതിരേയുണ്ട്. ജൂണ്‍ 19-നു പെന്ഷന് വാങ്ങാന്‍ ട്രഷറിയില്‍ വന്ന 70 വയസുള്ള എറണാകുളം സ്വദേശിനിയെയും മുസ്തഫ തട്ടിപ്പിനിരയാക്കി. പെന്ഷന് തുകയായ 17,500 രൂപ െകെക്കലാക്കി. സബ് ഇന്‍സ്പെക്ടര്‍മാരായ പ്രേംകുമാര്‍, അനി ശിവ, വിപിന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്,ഫ്രാന്‍സിസ്, രഞ്ജിത്ത്, ഇസഹാഖ്, ഇഗ്നെഷ്യസ് എന്നിവരും അനേ്വഷണസംഘത്തില്‍ ഉണ്ടായിരുന്നു.