ട്രിപ്പിള്ലോക്ഡൗണുളളഇടങ്ങളില്തിങ്കളാഴ്ചകടകള്തുറക്കാം;വിശേഷദിവസങ്ങളില്ആരാധനാലയങ്ങളില്40പേര്ക്ക്പ്രവേശനംസംസ്ഥാനത്ത്പെരുന്നാള്പ്രമാണിച്ച്നിയന്ത്രണങ്ങള്ലഘൂകരിച്ച്സര്ക്കാര്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ കൊവിഡ് വ്യാപന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ കേരളത്തില്‍ മരണനിരക്ക് തടയാന്‍ സാധിച്ചിട്ടുണ്ട്. 23 മാസങ്ങള്‍ കൊണ്ട് 70 ശതമാനം ആളുകള്‍ക്കും വാക്സിന് നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രം നല്കുന്ന വാക്സിന് വേസ്റ്റാകാതെ സംസ്ഥാനം ഉപയോഗിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.ട്രിപ്പിള്‍ ലോക്ഡൗണുളള പ്രദേശങ്ങളിലും പെരുന്നാള്‍ പ്രമാണിച്ച് തിങ്കളാഴ്ച കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എ,ബി വിഭാഗത്തില്‍ പെട്ട പ്രദേശങ്ങളില്‍ ഇലക്ട്രോണിക് ഷോപ്പുകളും മറ്റ് റിപ്പയര്‍ കടകളും അനുവദിക്കും. വിശേഷദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം നല്‍കും. ആദ്യ ഘട്ട വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രമാകും ഇങ്ങനെ പ്രവേശനം അനുവദിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.