ചെമ്മട്ടംവയൽ – കാലിച്ചാനടുക്കം റോഡ് 24.80 കോടി രൂപ ചെലവഴിച്ച് ഹൈടെക് ആകുന്നു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലത്തിലെ 18 കിലോമീറ്ററിലധികം ദൂരമുള്ള ചെമ്മട്ടംവയൽ – കാലിച്ചാനടുക്കം റോഡ് 5.5 മീറ്റർ വീതിയിൽ മെക്കാഡം ടാറിംഗ് ചെയ്ത് ആധുനിക സിഗ്നൽ സംവിധാനങ്ങളോടെ ഹൈടെക് റോഡായി മാറുന്നു.ഇതിൻ്റെ ഒന്നാം റീച്ച് ദേശീയ പാതയിൽ ചെമ്മട്ടംവയലിൽ നിന്നും തുടങ്ങി അമ്പലത്തുകര, കോട്ടക്കുന്ന് ,പൂത്തക്കാൽമുണ്ടോട്ട് വഴി പച്ചക്കുണ്ട് വരെ 8 കിലോമീറ്റർ ഭാഗം 9 കോടി രൂപ ചെലവിട്ട് പൂർത്തീകരിച്ചു വരുന്നു.രണ്ടാം റീച്ച് പച്ചക്കുണ്ട് തുടങ്ങി കാഞ്ഞിരപോയിൽ വഴി കിഴക്കൻ മലയോരത്തെ ആനക്കുഴി, എണ്ണപ്പാറ, തായന്നൂർ വഴി കാലിച്ചാനടുക്കം വരെയുള്ള 10.7 കിലോമീറ്റർ ഭാഗവും 5.5 മീറ്റർ വീതിയിൽ 15.50 കോടി രൂപ ചെലവഴിച്ച് മെക്കാഡം ടാർ ചെയ്ത് നവീകരിക്കുന്നതിന് ടെണ്ടർ നടപടികൾ പൂർത്തിയായി.ഇതോടെ കാഞ്ഞങ്ങാട് പട്ടണത്തെ മടിക്കൈ ,കോടോം-ബേളൂർ പഞ്ചായത്തുകളെ ബന്ധപ്പെടുത്തുന്ന പ്രധാന പാതയും മികച്ചതായി മാറുകയാണ്