കാഞ്ഞങ്ങാട്: സത്യസായി സേവാ ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിൽ പി .എസ് .സി, – ബാങ്ക്, പരീക്ഷകൾ എഴുതാൻ തയ്യാറാകുന്ന ഉദ്യോഗാർത്ഥികൾക്കായി ഓൺലൈൻ കോച്ചിങ് പ്രോഗ്രാം നടത്തുന്നതായി ഗൂഗിൾ മീറ്റിൽ ഓൺലൈൻ ആയിട്ടാണ് ക്ലാസുകൾ നൽകുന്നത്. ചൊവ്വാഴ്ച ഒഴിച്ച് ആഴ്ചയിൽ ആറ് ദിവസവും ക്ലാസ് ഉണ്ടാവും. രാവിലെ 7.30 മുതൽ 8 മണി വരെയായിരിക്കും ക്ലാസുകൾ ഇംഗ്ലീഷ്, മാത്തമാറ്റിക്സ് , ജനറൽ നോളഡ്ജ് റീസണിങ് എബിലിറ്റി എന്നീ വിഷയങ്ങളിലും വ്യക്തിത്വ വികസനത്തിലും ക്ലാസുകൾ ഉണ്ടാവും. പഴയ ചോദ്യ പേപ്പറുകൾ ഉൾപ്പെടെ ചർച്ച ചെയ്തു കൊണ്ടായിരിക്കും ക്ലാസുകൾ
കുട്ടികൾക്കും യുവ ജനങ്ങൾക്കുമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നത് മെച്ചപ്പെടുത്തുന്നതിന് നമുക്ക് ഇംഗ്ലീഷ് പഠിക്കാം” എന്ന പേരിൽ മറ്റൊരു സൗജന്യ ഓൺ ലൈൻ പ്രോഗ്രാം ജൂലൈ 25നു ആരംഭിക്കും..എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് 11 മണി മുതൽ 12 മണി വരെ ഒരു മണിക്കൂർ ആയിരിക്കും ക്ലാസ് സമയം ..ഇംഗ്ലീഷ് ഗ്രാമർ ഉൾപ്പെടെ എല്ലാ പ്രധാന കാര്യങ്ങളും വളരെ ലളിതമായി ഈ ക്ലാസ്സുകളിൽ കൂടി ലഭിക്കും.
സത്യസായി സേവാ സംഘടന, കാസർകോട് ഗുരു പൂർണിമ ദിനത്തിൽ
23 ന് വെള്ളിയാഴ്ച പൊതു ജനങ്ങൾക്കായി ഒരു വർഷത്തിലധികം നീണ്ടു നിൽക്കുന്ന ഓൺലൈൻ ആധ്യാത്മിക ഗ്രന്ഥ പരിചയ ക്ലാസും തുടങ്ങുമെന്ന് ഭാരവാഹികൾ പത്രസമ്മേ ഇനത്തിൽ അറിയിച്ചു. ഭാരതീയ സംസ്കാരം രൂപപ്പെടുത്തിയ അടിസ്ഥാന ഗ്രന്ഥങ്ങളെ ലഘുവായി പരിചയപ്പെടുത്താൻ ഈ ക്ലാസുകൾ ഉപകരിക്കും’ ഭാരതീയ പരിചയപ്പെടുത്തും. എല്ലാ ഒന്നാമത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ചകളിൽ ലളിതമായ ഭാഷയിൽ ഈ ഗ്രന്ഥങ്ങളെ ശ്രോതാക്കൾക്ക് 30 മുതൽ 30 വരെ ഒരു മണിക്കൂർ ആയിരിക്കും ക്ലാസുകൾ ആദ്യത്തെ ക്ലാസ്സ് ഗുരുപൂർണിമ ദിനത്തിൽ 23 ന് വെള്ളിയാഴ്ച രാത്രി 8.15 ജൻ ചീഫ് സെക്രട്ടറിയും പ്രശസ്ത എഴുത്തുകാരനുമായ കെ. ജയകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ഡോ.ആർ സതീഷ് കുമാർ വിദ്യാഭ്യാസ വിഭാഗം കോ ഡിനേറ്റർ കെ.വി.പത്മനാഭൻ ഗ്രാമസേവാ കോഡിനേറ്റർ അരവിന്ദൻ പി.വി എന്നിവർ പങ്കെടുത്തു.