വിദ്യാർത്ഥിനിയെ ഉടുമുണ്ട് പൊക്കി കാണിച്ച വിരുതനെതിരെ പോക്സോ കേസ്
മേൽപ്പറമ്പ് : പതിനാലുകാരിയായ വിദ്യാർത്ഥിനി യോട് അശ്ലീല ചേഷ്ട യോടെ ഉടുമുണ്ട് പൊക്കി കാണിച്ച് യുവാവ് പോക്സോ കേസിൽ പിടിയിൽ. പെയിന്റിംഗ് തൊഴിലാളിയായ ചെമ്മനാട് കുന്നരിയത്ത് സ്വദേശി വിജയ (42) നെയാണ് പോസ്റ്റോ നിയമപ്രകാരം ഇൻസ്പെക്ടർ ടി. ഉത്തംദാസ് അറസ്റ്റു ചെയ്തത്.
പഠിക്കുകയായിരുന്ന വിദ്യാർത്ഥിനിയെ ഉച്ചത്തിൽ വിളിച്ച് ഉടുമുണ്ട് പൊക്കി കാണിക്കുകയായിരുന്നു. വീട്ടുകാർ ചൈൽഡ് ലൈനിൽ പരാ തി നൽകിയതിനെ തുടർന്ന് ചൈൽഡ് ലൈൻ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ്പെൺകുട്ടിയുടെ വീട്ടിലെ മൊഴിയെടുക്കുകയും പോക്സോ നിയമപ്രകാരം കേസെടു ക്കുകയുമായിരുന്നു. ഇയാൾ സ്ഥിരമായി സ്ത്രീകളോട് ലൈംഗിക ചേഷ്ടകൾ കാണിക്കുന്നതായും ഇതുമൂലം മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ സ്ഥിരമായി പെരുമാറിയതിനും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക ചേഷ്ടകൾ കാണിച്ചതിന് പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തത്. എസ്ഐ വി.കെ.വിജയൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി ചന്ദ്രശേഖരൻ ടി. സരള എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പോലീസ് അറസ്റ്റു ചെയ്തത്. കാസറഗോഡ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.