കോവിഡ് പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് നീലേശ്വരം നഗരസഭ മാഷ് മിഷന്റെ നേതൃത്വത്തില്‍ ഓക്സിജന്‍ സിലിണ്ടര്‍ ചലഞ്ച് നടത്തി.
നീലേശ്വരം: നീലേശ്വരം നഗരസഭയിലെ മാഷ് മിഷന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. കോവിഡ മൂന്നാം തരംഗത്തിന് വക്കില്‍ നില്ക്കുന്ന ഈ സമയത്ത് കോ വിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുകയാണ്.
മാഷ് മിഷന്റെ നേതൃത്വത്തില്‍ ഓക്സിജന്‍ സിലിണ്ടര്‍ ചലഞ്ച്ും നടത്തി.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ഓക്സിജന്‍ സിലിണ്ടര്‍, ഡിസ്പോസിബിള്‍ ബെഡ്ഷീറ്റ് , ഡിസിപോസിബിള്‍ ഗൗണ്‍ തുടങ്ങിയവ മാഷ് പ്രവര്‍ത്തര്‍ നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രകാശന് ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മലേറിയ ഓഫീസര്‍ വി സുരേഷന്‍, എം.രാജു നെടുങ്കണ്ട, വി ഹരിദാസ്, സി.കെ അജിത, പി.പി സുമേഷ് പി.രാജേഷ് എന്നിവര്‍ സംസാരിച്ചു. നഗരസഭ കോര്‍ഡിനേറ്റര്‍ എം.ബാബുരാജ് സ്വാഗതം പറഞ്ഞു.