പ്രണയബന്ധം തകർന്നതിന് ഏഴ് കാറുകൾ നശിപ്പിച്ചു; യുവാവ് പിടിയിൽ
ബംഗളൂരു: കാമുകിയുമായുള്ള പ്രണയബന്ധം തകർന്നതിനെ തുടർന്ന് യുവാവ് ഏഴ് കാറുകൾ നശിപ്പിച്ചു. കർണാടക തലസ്ഥാനമായ ബംഗളൂരുവിലാണ് സംഭവം. വ്യാഴാഴ്ച രാത്രി 1.30നും 1.45നും ഇടയിലാണ് സംഭവം. 26കാരനായ സതീശാണ് പിടിയിലായത്.
ഫെബ്രുവരിയിൽ സമാനമായ ഒരു സംഭവത്തിൽ പ്രണയബന്ധം തകർന്നതിനെ തുടർന്ന് യുവാവ് മുൻ കാമുകിയുടെ ഇരുചക്രവാഹനം അഗ്നിക്കിരയാക്കിയിയിരുന്നു. യുവതിക്ക് നേരെ ഇയാൾ വധഭീഷണിയും മുഴക്കിയിരുന്നു. യുവതിയുടെ പരാതിയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ സഞ്ജയ് മൂർത്തിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.