വയലിലെ വെള്ളക്കെട്ടില്‍ വീണുവീട്ടമ്മ മരിച്ചു
നീലേശ്വരം: ക്ഷീരകർഷക വയലിലെ വെള്ളക്കെട്ടിൽ വീണു വീട്ടമ്മ മരിച്ചു.
നിടുങ്കണ്ടയിലെ കെ.വി. യമുന (58) ആണ് മരിച്ചത്. വീടിന് സമീപത്തെ നിടുങ്കണ്ട പാടശേഖരത്തിലായിരുന്നു അപകടം. ഗുരുപൂജ അവാർഡ് ജേതാവും മറുത്തുകളി ആചാര്യനുമായിരുന്ന പരേതനായ മടിക്കൈ വി. ബാലകൃഷ്ണ പണിക്കറുടെ ഭാര്യയാണ്. മകൻ: കെ.ടി. ശശാങ്കൻ (മഹീന്ദ്ര ഫിനാൻസ്, കാഞ്ഞങ്ങാട്).
മരുമകൾ: എൻ. നീതു.
സഹോദരങ്ങൾ: ഓമന (കണിച്ചിറ), സുജാത (പുതിയകോട്ട), എ.കെ. രമേന്ദ്രൻ (കാസർകോട് എ.ഡി.എം.), പരേതനായ സുരേന്ദ്രൻ.