വിരട്ടലും വിലപേശലും ഇങ്ങോട്ടുവേണ്ട, ഏഴ് മുഖ്യമന്ത്രിമാരെ കണ്ടിട്ടുണ്ട്, പേടിപ്പിക്കല് വേണ്ട: ടി.നസറുദ്ദീന്‍
തിരുവനന്തപുരം: ‘വിരട്ടലും വിലപേശലും ഇങ്ങോട്ടുവേണ്ടെന്ന്’ വ്യാപാരി വ്യവസായി ഏകോപന സമിതിയും. ഏഴ് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷത്തിലേറെയാണ് സമിതിയുമായി പ്രവര്‍ത്തിക്കുന്നു. പേടിപ്പിക്കല് വേണ്ട. പല മുഖ്യമ്രന്തിമാരും പേടിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സമിതി പ്രസിഡന്റ് ടി.നസറുദ്ദീന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുമായി രാവിലെ ചര്‍ച്ചയ്ക്കാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ തിരുവനന്തപുരത്ത് എത്തിയത്. എന്നാല്‍ ഉച്ചകഴിഞ്ഞ് 3.30നാണ് ചര്‍ച്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. രാവിലെ സി.പി.എം യോഗവും 11 മണിക്ക് പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയുമുള്ളതിനാലാണ് സമയം മാറ്റിയത്.
അതേസമയം, എന്തുവന്നാലും നാളെയും മറ്റന്നാളും കടകള്‍ തുറക്കുമെന്ന് ഏകോപന സമിതി വ്യക്തമാക്കി. തീരുമാനം ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ സര്‍ക്കാരിനെ അറിയിക്കും. പെരുന്നാള്‍ വരെ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നും തുടര്‍ന്നുള്ള ദിവസങ്ങളും ഓണവിപണിയും എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ആലോചിച്ച് തീരുമാനമെടുക്കും.