നെയ്യാന്‍ ഡാം പോലീസിനു നേരെ കഞ്ചാവ് മാഫിയ ബോംബെറിഞ്ഞു; ജീപ്പ് തകര്‍ത്തു; വീടുകള്‍ക്കുനേരെയും ആക്രമണം
തിരുവനന്തപുരം: നെയ്യാര്‍ ഡാം പോലീസിനു നേര്‍ക്ക് കഞ്ചാവ് മാഫിയ പെട്രോള്‍ ബോംബ് എറിഞ്ഞു. മാഫിയ സംഘത്ത പിടികൂടുന്നതിനായി എ്ത്തിയ സംഘത്തിനു നേര്‍ക്കാണ് പുലര്‍ച്ചെ മൂന്നിന് പട്രോളിംഗിനിടെ ആക്രമണമുണ്ടായത്. സി.പി.ഒ ടിനോ ജോസഫിന് ഗുരുതര പരിക്കേറ്റു.
നെല്ലിക്കല്‍ കോളനിയില്‍ കഞ്ചാവ് മാഫിയ ആക്രമണം നടത്തിയ വിവരം അറിഞ്ഞ് എത്തിയതായിരുന്നു പോലീസ്. അക്രമി സംഘം പോലീസ് ജീപ്പ് കല്ലെറിഞ്ഞു തകര്‍ത്തു.
വീടുകള്‍ക്ക് നേരെയും ആക്രമണം നടത്തി. പ്രതികളെ പിടിക്കാനുള്ള ശ്രമത്തിനിടെ പ്രതികള്‍ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. പ്രതികള്‍ക്കായി നെടുമങ്ങാട്, കാട്ടാക്കട ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.
കഞ്ചാവ് മാഫിയയ്ക്കെതിരെ നെല്ലിക്കല്‍ കോളനിയിലെ ഒരാള്‍ മൊഴി കൊടുത്തുവെന്നതാണ് പ്രകോപനത്തിന് കാരണം. കോളനിയില്‍ എത്തിയ മാഫിയ സംഘം വീടുകള്‍ക്കു നേരെ ആക്രമണം നടത്തുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ആളുകള്‍ വീടുകളില്‍ നിന്നിറങ്ങി ഓടിയെന്നും കോളനി നിവാസികള്‍ പറയുന്നു.