മുസ്ലീംങ്ങള്‍ക്ക് കിട്ടിവന്ന ആനുകൂല്യം സര്‍ക്കാര്‍ ഇല്ലാതാക്കി ; ന്യൂനപക്ഷ ആനുകൂല്യം മാറ്റിയതില്‍ രൂക്ഷ വിമര്‍ശനവുമായി കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: മുസ്ലീംങ്ങള്‍ക്ക് കിട്ടിവന്ന ആനുകൂല്യം സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് രീതി മാറ്റിയതിനെതിരേ മുസ്ലീംലീഗ് ശക്തമായി പ്രതികരിച്ചു. സര്‍ക്കാരിന്റേത് തലതിരിഞ്ഞ തീരുമാനമാണെന്നും കിട്ടിയ ഹൈക്കോടതിവിധി സര്‍ക്കാര്‍ സമര്‍ത്ഥമായി ഉപയോഗിച്ചെന്നും വിധിക്കെതിരേ അപ്പീലിന് പോകുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്നും മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ഗവണ്മെന്റിന്റേത് തലതിരിഞ്ഞ തീരുമാനമാണെന്നും കിട്ടിക്കൊണ്ടിരുന്നത് ഒന്നും പോകില്ലെന്ന് തോളില്‍ തട്ടി ആശ്വസിപ്പിച്ചാല്‍ പോര ഉചിതമായ തീരുമാനം എടുക്കുകയായിരുന്നു വേണ്ടതെന്നും പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ ആനുകൂല്യം ഇപ്പോഴും നില നില്‍ക്കുകയാണെന്നും സുപ്രീംകോടതി വിധിയാണ് ഇക്കാര്യത്തില്‍ അന്തിമമെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രത്യേക സ്കീമായിരുന്നു ഉചിതമെന്നും പറഞ്ഞു.
80:20 എന്ന നിലയില്‍ നിന്നും ജനസംഖ്യയുടെ ആനുപാതികമായി ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് സര്‍ക്കാര്‍ ജനസംഖ്യാ ആനുപാതികമായി പുനക്രമീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി മുസ്ളീംലീഗ് എത്തിയത്. ന്യുനപക്ഷ സ്മകാഷര്ഷിപ്പ് അനുപാതം മാറ്റി. 80:20 എന്ന അനുപാതം ഇല്ലാതാകും. ക്രിസ്ത്യന്‍, മുസ്ളീം, സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ് കിട്ടും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 2011 ലെ സെന്‍സസ് അനുസരിച്ചാകും അനുപാതം.