കാൽനട യാത്രക്കാർക്ക് ഭീഷണിയായി ദേശീയപാതയിൽ
ജില്ല ആശുപത്രിയ്ക്ക് മുന്നിൽ ചെളിക്കുളം
കാഞ്ഞങ്ങാട്: ചെമ്മട്ടംവയൽ തോയമ്മ ലിൽ ജില്ല ആശുപത്രിക്ക് മുന്നിലെ ചെളിക്കുളം കാൽനടയാത്രക്കാരുടെ ജീവന് ഭീഷണിയാവുന്നു.ദേശീയപാതയുടെ ഇരുവശവും മണ്ണിട്ട് നികത്തിയ ഭാഗമാണ് മഴ കനത്തതോടെ ചെളിക്കുളമായത്. പാതയോരം ചെളി നിറഞ്ഞ് വഴുക്കലുള്ളതിതാൽ കാൽ നടയാത്രക്കാർ റോഡിലേക്ക് കയറി നടക്കുന്നതും അപകട സാധ്യത വർദ്ധിപ്പിക്കുന്നു. പശപപ്പുള്ള മണ്ണിട്ടതാണ് വഴുക്കലിന് കാരണമെന്ന് സമീപവാസികൾ പറഞ്ഞു. ദിവസവും നൂറുകണക്കിനാളുകൾ വന്നു പോകുന്ന ജില്ലാ ആശുപത്രിയ്ക്ക് മുന്നിലെ ചെളിനീക്കം ചെയ്യുകയോ മറ്റു പതിവിധികൾ കണ്ടെത്തുകയോ ചെയ്തില്ലെങ്കിൽ കാൽനട യാത്രക്കാർ വാഹനമിടിച്ച് അപകടം സംഭവിക്കുമെന്ന് പരിസരത്തെ കച്ചവടക്കാരും വ്യക്തമാക്കി. കഴിഞ്ഞ ദിവസം വാഹനമിറങ്ങിയ സ്ത്രീ ജില്ലാ ആശുത്രിയിലേക്ക് നടന്നു നീങ്ങവെ ചെളിയിൽ പുതി റോഡിലേക്ക് വീണെങ്കിലും തലനാരിഴയ്ക്ക് വാഹനത്തിനടിയിൽ പെടാതെ രക്ഷപ്പെടുകയായിരുന്നു.