വയനാട്> ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ അടിസ്ഥാന വികസനത്തിന് മന്ത്രി സി രവീന്ദ്രനാഥ് രണ്ട് കോടിരൂപ പ്രഖ്യാപിച്ചു. നഗരസഭ മാസ്റ്റർപ്ലാൻ തയ്യാറാക്കിയാലുടൻ തുക കൈമാറും. നേരത്തെ കിഫ്ബിവഴി പ്രഖ്യാപിച്ച ഒരുകോടി കൂടാതെയാണിത്.
വയനാട്ടിലെ മുഴുവൻ വിദ്യാലയങ്ങളിലെയും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ വയനാട് പാക്കേജ് നടപ്പാക്കും. ഇത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ഉപജില്ലാ വിദ്യാഭ്യാസ ഒഫീസർക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. പാമ്പുകടിയേറ്റ് മരിച്ച വിദ്യാർത്ഥിനി ഷഹ്ല ഷെറീന്റെ വീട്ടിലെത്തിയതായിരുന്നു മന്ത്രി.