. ടിപ്പർ ലോറിയും മിനിലോറിയും കുട്ടിയിടിച്ച് അപകടം: ഡ്രൈവർക്ക് പരിക്ക്
മട്ടന്നൂർ. ടിപ്പർ ലോറിയും മിനിലോറിയും കൂട്ടിയിടിച്ച് അപകടം നിയ ന്ത്രണം വിട്ട ടിപ്പർ ലോറി മറിഞ്ഞു. ഇന്ന് രാവിലെ ഏഴ് മണിയോടെ ചാലോട് ജംഗ്ഷനിലായിരുന്നു അപകടം എം. സാന്റുമായി പോകുക യായിരുന്ന കെ.എൽ. 02. ബി എൻ 4575 നമ്പർ ടിപ്പർ ലോറിയും കെ.എൽ 58.ഡബ്ല്യു 2544 നമ്പർ മിനിലോറിയുമാണ് അപകടത്തി ൽപ്പെട്ടത്. പരിക്കേറ്റ ടിപ്പർ ലോറി ഡ്രൈവർ ചാവശേരി സ്വദേശി ഷുഹൈബിനെ കണ്ണൂർ എകെജി ആശു പത്രിയിലും മിനിലോറി ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് മട്ടന്നൂർ ഇൻസ്പെക്ടർ എം.കൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ നീക്കം ചെയ്തു ഗതാഗതം – പുനസ്ഥാപിച്ചു.