ബൈക്കിടിച്ച് കാൽനടയാത്രക്കാരനായ മത്സ്യ തൊഴിലാളി മരിച്ചു
ബേക്കൽ: വീട്ടിലേക്ക് പോകും വഴി ബൈക്കിടിച്ച് കാൽനടയാത്ര ക്കാര നായ മത്സ്യ തൊഴിലാളി മരണ പ്പെട്ടു. കോട്ടിക്കുളം പൂമി വളപ്പിലെ പരേതനായ കൊട്ടൻ -ലക്ഷ്മി ദമ്പതികളുടെ മകൻ പി.രതീഷ് (36) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതേകാലോടെ തൃക്ക ണ്ണാട് പെട്രോൾ പമ്പിന് സമീപ ത്തായിരുന്നു അപകടം. സാര മാ യി പരിക്കേറ്റ ഇയാളെ നാട്ടുകാർ കാസർകോട്ടെ സ്വകാര്യാശു പ ത്രിയിൽ എത്തിച്ചുവെങ്കിലും രാത്രി പത്തരമണിയോടെ മരണപ്പെടു കയായിരുന്നു. ഭാര്യ: അശ്വതി.മകൾ:അമേഗ .സ ഹോ ദര ങ്ങൾ: ബാബു, സുരേഷ്, രവി, ബേബി, സീമ. ബേക്കൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. അപകടത്തിൽ ബൈക്ക് യാത്രിക നും പരിക്കേറ്റിട്ടുണ്ട്