ഭര്‍ത്താവിന്റെ ക്രൂരപീഡനം; യുവതി ജനല്‍കമ്പിയില്‍ കെട്ടിതൂങ്ങിമരിച്ചു
പെരിയ: ഭര്‍ത്താവിന്റെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ യുവതി ജനല്‍കമ്പിയില്‍ കെട്ടിതൂങ്ങിമരിച്ച നിലയിൽ .
പനയാല്‍ പള്ളാരത്ത് വാടക വീട്ടില്‍ താമസിക്കുന്ന മത്സ്യതൊഴിലാളി കാസിമിന്റെ ഭാര്യ സല്‍മയാണ് (24) ആത്മഹത്യചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് സല്‍മയെ പള്ളാരത്തെ വാടക ക്വാര്‍ട്ടേഴ്സിന്റെ ജനലില്‍ തൂങ്ങിമരിച്ചത്. ഭർത്താവുമായുള്ള കുടുംബ പ്രശ്നത്തിൻ്റെ പേരില്‍ സല്‍മയെ നിരന്തരം ക്രൂരമായ മര്‍ദ്ദനത്തിന് ഇടയാക്കിയിരുന്നതായി ബന്ധുക്കള്‍ പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞു. ഒരാഴ്ച മുമ്പ് സല്‍മയെ ഭര്‍ത്താവ് വാടക ക്വാര്‍ട്ടേഴ്സില്‍ വെച്ച് മര്‍ദ്ദിച്ചു. ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് നിലത്തുവീണസല്മയെ ചവിട്ടുന്നതിനിടയില്‍ വാതിൽപടിയിൽ കാൽ കൊണ്ട് ഭര്‍ത്താവ് കാസിമിന്റെ പരിക്കേല്‍ക്കുകയും ചെയ്തിരുന്നുവത്രെ. മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെയാണ് സല്‍മ ആത്മഹത്യചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സൈഫുദ്ദീൻ്റെയും സലീനയുടെയും മകളാണ് .സഹോദരങ്ങൾ : ഷഫീർ ,ഷാൻ (ഇരുവരും മൽസ്യതൊഴിലാളികൾ )
തിരുവനന്തപുരം വര്‍ക്കല സ്വദേശികളയായ സൽമയുടെ കുടുംബ വര്‍ഷങ്ങളായി പനയാലിലാണ് താമസം .മൃതദേഹം ജില്ലാശുപത്രിയിൽ വെച്ച് കാഞ്ഞങ്ങാട് ആര്‍ഡിഒ ഡി.ആര് മേഘശ്രീ ഐഎഎസിന്റെ സാന്നിധ്യത്തില്‍ ബേക്കല്‍ എസ്ഐ സെബാസ്റ്റ്യന്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.