ഒ.ടി.ടി റീലിസിന് തൊട്ടുപിന്നാലെ ടെലിഗ്രാം ഗ്രൂപ്പുകളില്‍ മാലിക്
പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം മാലിക് ഒ.ടി.ടി റീലിസിന് തൊട്ടുപിന്നാലെ ടെലിഗ്രാം ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു. 27 കോടി മുതൽ മുടക്കിൽ ഫഹദ് ഫാസിലിനെ നായകനാക്കി നിർമിച്ചിരിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്.
ഫഹദ് ഫാസിൽ, നിമിഷ സജയൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ‘മാലിക്.’മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് മാലിക് നിര്‍മ്മിച്ചിരിക്കുന്നത്.
ചിത്രത്തിന് മികച്ച റിവ്യൂ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫഹദിന്റെ ഒപ്പം തന്നെ മറ്റു കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയ കമന്റുകൾ.