ലഹരി കച്ചവടം ; കൊച്ചിയിൽ മൂന്ന് വിദ്യാർഥികൾ പിടിയിൽ
കൊച്ചി: കൊച്ചിയിൽ കല്ലൂർ സ്റ്റേഡിയത്തിന് സമീപം ലഹരിമരുന്നുമായി മൂന്ന് വിദ്യാർഥികൾ പിടിയിൽ. ഇവരിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
കല്ലൂർ സ്റ്റേഡിയത്തിന് സമീപം ലഹരി മരുന്ന് വ്യാപാരം നടക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പോലീസും പ്രത്യേക സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ബൈക്കിലെത്തിയ മൂന്ന് വിദ്യാർഥികൾ പിടിയിലായത്.
കളമശ്ശേരി സ്വദേശികളായ അസ്ക്കർ, ഫെസൽ, കല്ലൂർ സ്വദേശിയായ ചന്തു പ്രദീപ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.