പ്രേമം നടിച്ച് പീഡനം; നഗ്നചിത്രം കൈക്കലാക്കി ഭീഷണി: യുവാവ് അറസ്റ്റില്‍
മലപ്പുറം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പ്രേമം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഫാറൂഖ് കോളജ് കുറ്റൂളങ്ങാടി സ്വദേശി അര്‍ജുനെയാണ് വാഴക്കാട് പൊലീസ് അറസ്റ്റു ചെയ്തത്. അര്‍ജുന്റെ ബന്ധുവീടിനടുത്തുള്ള 14കാരിയെയാണ് പല തവണ പീഡിപ്പിച്ചത്. വാട്സാപ്പിലൂടെ കുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും പരാതിയില്‍ പറയുന്നു.
വീട്ടില്‍നിന്ന് പണം നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പെട്ട കുടുംബാംഗങ്ങളുടെ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. ആദ്യം പ്രേമം നടിച്ച് പ്രതി പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി. പിന്നീട് ഭീഷണിപ്പെടുത്തി ബന്ധുവീട്ടില്‍ വച്ച് പല തവണ പീഡിപ്പിച്ചെന്ന് പൊലീസും പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.